Monday, July 22, 2024 11:54 pm

പകര്‍ച്ചവ്യാധി പ്രതിരോധം : ജില്ലയില്‍ ജനകീയ കാമ്പയിന്‍ സംഘടിപ്പിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുവാന്‍ ജില്ലയില്‍ ജനകീയ കാമ്പയിന്‍ സംഘടിപ്പിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആറന്‍മുള നിയോജക മണ്ഡലത്തിലെ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

പരിസരം മലിനമാക്കുന്നവര്‍ക്കെതിരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശക്തമായ നിയമ നടപടിയെടുക്കണം. ഡെങ്കി പനി, എലിപ്പനി തുടങ്ങിയവ തടയാന്‍ ഉറവിട നശീകരണത്തോടൊപ്പം ഫോഗിംഗും ശുചീകരണ പ്രവര്‍ത്തനങ്ങളും കൃത്യമായി നടത്തണം. വെള്ളിയാഴ്ച്ച സ്‌കൂളുകളിലും ശനിയാഴ്ച്ച സ്ഥാപനങ്ങളിലും ഓഫീസുകളിലും ഞായറാഴ്ച്ച വീടുകളിലും ഡ്രൈഡേ ആയി ആചരിക്കണം. പഞ്ചായത്ത് തലത്തില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം പ്രയോജനപ്പെടുത്തണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാട്സാപ്പ് കൂട്ടായ്മകളിലും സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലും രോഗപ്രതിരോധ, ശുചീകരണ പ്രവര്‍ത്തനങ്ങളുടെ സന്ദേശങ്ങളും ചിത്രങ്ങളും പ്രചരിപ്പിക്കുകയും ചെയ്യണം.

മണ്ണിലും ചെളിയിലും പണിയെടുക്കുന്ന കര്‍ഷകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ ക്ഷീര കര്‍ഷകര്‍, ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതോടൊപ്പം ഡോക്സിസൈക്ലിന്‍ ഗുളിക കൃത്യമായി കഴിക്കണം. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കൈയുറകളും കാലുറകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കണം. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ഭക്ഷണശാലകള്‍ എന്നിവിടങ്ങളിലെ ശുചിത്വം സംബന്ധിച്ച് പരിശോധന നടത്തണം. തദ്ദേശസ്ഥാപന തലത്തില്‍ രണ്ടാഴ്ചയില്‍ ഒരിക്കല്‍ ചെയര്‍മാന്റെയോ, പ്രസിഡന്റിന്റെയോ അധ്യക്ഷതയില്‍ വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തി പ്രതിരോധ മാര്‍ഗങ്ങളെയും ശുചീകരണ പ്രവര്‍ത്തനങ്ങളെയും സംബന്ധിച്ച് അവലോകനയോഗങ്ങള്‍ ചേരണം. വാര്‍ഡ് തലത്തില്‍ ആഴ്ചയിലൊരിക്കല്‍ ആരോഗ്യ ജാഗ്രതാ സമിതി ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലിയിരുത്തണം.

സ്വയം ചികിത്സ ഒരു കാരണവശാലും നടത്തരുത്. മരുന്നുകള്‍ കഴിക്കുന്നതിനു മുമ്പ് കൃത്യമായി രോഗ നിര്‍ണയം നടത്തണം. ഡോക്ടറുടെ നിര്‍ദേശമില്ലാതെ മെഡിക്കല്‍ സ് റ്റോറുകളില്‍ നിന്നും മരുന്നുകള്‍ നല്‍കരുതെന്ന സര്‍ക്കാര്‍ ഉത്തരവ് കൃത്യമായി പാലിക്കണം. ജില്ലയിലെ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ മരുന്നുകള്‍ ഉറപ്പാക്കിയിട്ടുണ്ട്. തിളപ്പിച്ചാറ്റിയ വെള്ളമേ കുടിക്കാവു. ഹോട്ട്സ്പോട്ടുകള്‍ കൃത്യമായി മനസിലാക്കി പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കണം. പ്രായമുള്ളവര്‍, ഗുരുതര രോഗമുള്ളവര്‍, കുട്ടികള്‍ എന്നിവര്‍ മാസ്‌ക് ധരിക്കണം. കുട്ടികള്‍ക്കിടയിലുള്ള ഇന്‍ഫ്‌ളുവന്‍സയെ തടയുന്നതിന് ഇത് ഉപകരിക്കുമെന്നും മന്ത്രി പറഞ്ഞു.

പകര്‍ച്ച വ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന് ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ജനകീയ പങ്കാളിത്തം അനിവാര്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. അന്തരീക്ഷത്തില്‍ നിന്ന് രോഗം വരാനുള്ള സാഹചര്യം ഇല്ലാതാക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തണം. പഞ്ചായത്ത് തലത്തില്‍ അലോകന യോഗങ്ങള്‍ സംഘടിപ്പിക്കണം. ആശാപ്രവര്‍ത്തകര്‍, അംഗനവാടി പ്രവര്‍ത്തകള്‍, ഹരിതകര്‍മസേന, എന്നിവരുടെ സേവനം ഉറപ്പു വരുത്തണം. ജൂലൈ ആദ്യവാരത്തില്‍ ആരംഭിക്കുന്ന ഗ്രാമസഭകളില്‍ മാലിന്യ മുക്ത പ്രവര്‍ത്തനങ്ങളും, രോഗപ്രതിരോധവും പ്രാധാന അജണ്ടയായി ഉള്‍പ്പെടുത്തി പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ പത്തനംതിട്ട നഗരസഭ, കടമനിട്ട, കോയിപ്രം, ആറന്‍മുള, ഓമല്ലൂര്‍, മെഴുവേലി, തോട്ടപുഴശേരി, ഇലന്തൂര്‍, ചെന്നീര്‍ക്കര, ഓതറ, കോഴഞ്ചേരി, കുളനട, ഓമല്ലൂര്‍ എന്നീ പഞ്ചായത്തുകളിലെ ശുചീകരണ, പകര്‍ച്ച വ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും തുടര്‍ നടപടികളെ കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തു. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, എഡിഎം ബി. രാധാകൃഷ്ണന്‍, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി, ആറന്മുള മണ്ഡലത്തിലെ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ജോണ്‍സണ്‍ പ്രേംകുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍. അനിത കുമാരി, എന്‍എച്ച്എം ഡിപിഎം ഡോ. എസ്. ശ്രീകുമാര്‍, ഡോക്ടര്‍മാര്‍, വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തിരൂരങ്ങാടി മൂന്നിയൂരിൽ വീടിന്റെ വാതിൽ കുത്തിത്തുറന്ന് മോഷണം ; 9.5 ലക്ഷം രൂപ മോഷ്ടാവ്...

0
മലപ്പുറം: തിരൂരങ്ങാടി മൂന്നിയൂരിൽ വീടിന്റെ വാതിൽ കുത്തിത്തുറന്ന് മോഷണം. അലമാരയിൽ സൂക്ഷിച്ച...

ആഗോള രാഷ്ട്രീയ വെല്ലുവിളികള്‍ക്കിടയിലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ശക്തമായ അടിത്തറയിൽ ; നിർമല സീതാരാമൻ

0
ദില്ലി : ആഗോള രാഷ്ട്രീയ വെല്ലുവിളികള്‍ക്കിടയിലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ശക്തമായ അടിത്തറയിലാണ്...

അച്ഛനെയും മകനെയും റോഡിലൂടെ വലിച്ചിഴച്ചു കൊണ്ട് കാർ യാത്രക്കാര്‍ പോയതായി പരാതി

0
കൊച്ചി: അച്ഛനെയും മകനെയും റോഡിലൂടെ വലിച്ചിഴച്ചു കൊണ്ട് കാർ യാത്രക്കാര്‍ പോയതായി...

നിപ സമ്പര്‍ക്കപട്ടികയിലുണ്ടായിരുന്ന തിരുവനന്തപുരത്തെ 2 പേരുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ്

0
തിരുവനന്തപുരം: നിപ സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന തിരുവനന്തപുരത്തെ 2 പേരുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണെന്ന്...