സംസ്ഥാനത്ത് റേഷൻ കടകളിലെ ഇ- പോസ് മെഷീനിന്റെ തകരാർ തുടർക്കഥയാകുന്നു ; വീണ്ടും പണിമുടക്കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകളിലെ ഇ-പോസ് മെഷീനുകൾ വീണ്ടും പണിമുടക്കി. മാസത്തിന്റെ ആദ്യ ആഴ്ചകളിൽ തന്നെ ഇ-പോസ് മെഷീനുകളുടെ തകരാർ തുടർക്കഥയായതോടെ ജനങ്ങൾ വലഞ്ഞിരിക്കുകയാണ്. റേഷൻ വാങ്ങാൻ ഇന്നലെ കടകളിൽ എത്തിയ ഉപഭോക്താക്കൾ നിരാശരായാണ് മടങ്ങിയത്. രണ്ടുദിവസത്തെ അവധിക്ക് ശേഷം കടകൾ തുറന്നപ്പോഴാണ് സംഭവം. സാധാരണയായി മാസത്തിന്റെ അവസാന ദിനങ്ങളിലാണ് ഇ- പോസ് മെഷീനുകൾക്ക് തകരാർ സംഭവിക്കാറുള്ളത്.

ഈസ്റ്റർ പ്രമാണിച്ച് ഇന്ന് അവധിയായതിനാൽ നാളെയാണ് റേഷൻ കടകൾ തുറന്നു പ്രവർത്തിക്കുക. ഇ- പോസ് മെഷീനുമായി ബന്ധപ്പെട്ട തകരാറുകൾ പരിഹരിക്കാൻ അധികൃതർ ശ്രമങ്ങൾ നടത്തുന്നുണ്ട്. അതേസമയം, ഇ- പോസ് സെർവറിന്റെ ഇന്റർനെറ്റ് സേവന ദാതാവായ ബിഎസ്എൻഎൽ ബാൻഡ് വിഡ്ത് കൂട്ടിയതായി അധികൃതർ അറിയിച്ചിരുന്നു. ഇ-പോസ് മെഷീനിനായി പ്രത്യേക സോഫ്റ്റ്‌വെയർ അപ്ഡേറ്റും ഒരുക്കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...

ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ

0
തിരുവനന്തപുരം: ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ. ഓണത്തിന് ബോണസെന്ന...

മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര വകുപ്പിനും ഡിറ്റിപിസികൾക്കും പ്രത്യേക നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര...

പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക ഫീസ് ഈടാക്കാനുള്ള സർക്കാർ നീക്കത്തിൽ എതിർപ്പുമായി മന്ത്രി

0
ബെം​ഗളൂരു: ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക...