കാലം തെറ്റി പെയ്ത മഴ തിരിച്ചടിയായി ; സംസ്ഥാനത്തെ തേനീച്ച കർഷകർ പ്രതിസന്ധിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് തേനീച്ച കർഷകർ കടുത്ത പ്രതിസന്ധിയിൽ. കാലം തെറ്റി പെയ്ത മഴ തിരിച്ചടിയായതോടെയാണ് തേനീച്ച കർഷകർ പ്രതിസന്ധിയിലായത്. ഈ വർഷം തുടരെത്തുടരെ ഉണ്ടായ കാലാവസ്ഥാ വ്യതിയാനം തേനിന്റെ വിളവെടുപ്പ് വലിയ രീതിയിൽ കുറയാൻ കാരണമായിട്ടുണ്ട്. പ്രതിസന്ധി നേരിട്ടതോടെ സർക്കാർ സഹായം വേണമെന്നാണ് കർഷകരുടെ ആവശ്യം. ഒരു പെട്ടിയിൽ നിന്ന് സാധാരണ 10 കിലോ തേൻ വരെയാണ് ലഭിച്ചിരുന്നത്. എന്നാൽ, ഇത്തവണ ഒരു പെട്ടിയിൽ നിന്ന് ഒരു കിലോ തേൻ മാത്രമാണ് കർഷകർക്ക് ശേഖരിക്കാൻ സാധിച്ചത്.

ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് സംസ്ഥാനത്ത് തേനിന്റെ പ്രധാന വിളവെടുപ്പ് നടത്തുന്നത്. സാധാരണയായി ഖാദി ബോർഡ്, ഹോർട്ടി കോർപ്പ് എന്നീ സ്ഥാപനങ്ങൾ കർഷകരിൽ നിന്നും തേൻ സംഭരിച്ചിരുന്നു. കുടിശ്ശിക കൂടിയതോടെ ഈ സംഭരണ മാർഗ്ഗവും നിലച്ച അവസ്ഥയിലാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി വിപണിയിൽ വില കുറഞ്ഞ തേനുകൾ ഇടം പിടിച്ചിട്ടുണ്ട്. മായം കലർന്ന തേനിന്റെ വിൽപ്പന വിപണിയിൽ തകൃതിയായി നടക്കുന്നതിനാൽ, കേരളത്തിലെ കർഷകരുടെ വിൽപ്പനയും കുറഞ്ഞിരിക്കുകയാണ്. ഗുണനിലവാരമില്ലാത്ത തേനുകൾക്ക് താരതമ്യേന വില കുറവാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...