കൊച്ചി : എറണാകുളം ജില്ലയില്‍ ഇന്നു മുതല്‍ ഭാഗിക ഇളവുകള്‍ അനുവദിക്കും. അതേസമയം ഹോട്ട്സ് പോട്ടായി പ്രഖ്യാപിച്ച സ്ഥലങ്ങള്‍ക്ക് ഇളവുകള്‍ ബാധകമല്ല. ചരക്ക് ഗതാഗത അനുവദിക്കും, സ്വകാര്യ വാഹനങ്ങളും പുറത്തിറക്കാം. പുറത്തിറങ്ങുന്ന ജനങ്ങള്‍ മാസ്കുകള്‍ നിര്‍ബന്ധമായും ധരിച്ചിരിക്കണം. മാസ്ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.
തിങ്കള്‍ , ബുധന്‍, വെള്ളി എന്നീ ദിവസങ്ങളില്‍ ഒറ്റ നമ്പറും ചൊവ്വ ,വ്യാഴം, ശനി ദിവസങ്ങളില്‍ പൂജ്യം, ഇരട്ട നമ്പറുകളുമുള്ള വാഹനങ്ങളും പുറത്തിറക്കാം. ഹോട്ട് സ്പോട്ട് പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ അവസാനിക്കുന്നതുവരെ ഇളവുകളില്ലാതെ തുടരുമെന്നും അധികൃതര്‍ അറിയിച്ചു. ഇലക്‌ട്രോണിക്ക് ഷോപ്പുകള്‍, വര്‍ക്ക് ഷോപ്പുകള്‍ എന്നിവ തുറക്കാനും അനുമതിയുണ്ട്.