അമേരിക്കയില്‍ ശക്തമായ ചുഴലിക്കാറ്റ് ; ഏഴ് പേര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഒക്‌ലഹോമ സിറ്റി : അമേരിക്കയില്‍ ഒക്‌ലഹോമ സംസ്ഥാനത്തിന്റെ തെക്കന്‍ മേഖല, ടെക്സസ്, ലൂസിയാന ഭാഗങ്ങളില്‍ വീശിയടിച്ച ശക്തമായ ചുഴലിക്കാറ്റിലും ഇടിമിന്നലോടു കൂടിയ മഴയിലും ഏഴ് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മേഖലയില്‍ ശക്തമായ ഇടിമിന്നലോടുകൂടിയ മഴയും വെള്ളപ്പൊക്കവും ചുഴലിക്കാറ്റും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ടെക്സാസിലും ഒക്‌ലഹോമയിലുമായി ചുഴലിക്കാറ്റിലാണ് അഞ്ചുപേര്‍ മരിച്ചത്. ലൂസിയാനയില്‍ ഒരാള്‍ ചുഴലിക്കാറ്റിലും മറ്റൊരാള്‍ വെള്ളപ്പൊക്കത്തിലുമാണ് മരിച്ചത്. ഇന്നും മോശം കാലാവസ്ഥയാണ് ഈ പ്രദേശങ്ങളിലുണ്ടാവുകയെന്നാണ് മുന്നറിയിപ്പ്.

പ്രാദേശിക സമയം വ്യാഴാഴ്ച ഉച്ച മുതല്‍ തെക്കന്‍ യുഎസിലെ 100,000 ലേറെ വീടുകളില്‍ വൈദ്യുതബന്ധം വിച്ഛേദിക്കപ്പെട്ടു. നിരവധി വീടുകള്‍ തകര്‍ന്നിട്ടുണ്ട്. മിസിസിപ്പി സംസ്ഥാനത്തും ചുഴലിക്കാറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തു. തെക്കന്‍ യുഎസ് സംസ്ഥാനങ്ങള്‍ക്ക് ശക്തമായ ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ മാസം ആദ്യം തെക്കന്‍ യുഎസില്‍ തന്നെ മഴയിലും ചുഴലിക്കാറ്റിലുമായി 26 പേരാണ് മരിച്ചത്. ഈ വര്‍ഷം ഇതേവരെ യുഎസില്‍ ചുഴലിക്കാറ്റില്‍പ്പെട്ട് മരിച്ചത് 74 പേരാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...