എറണാകുളം ലോ കോളേജില്‍ എസ്.എഫ്.ഐ – കെ.എസ്.യു സംഘര്‍ഷം ; വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്‌

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എറണാകുളം ലോ കോളേജില്‍ എസ്.എഫ്.ഐ – കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഇരുസംഘടനകളിലെയും ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ എസ്.എഫ്.ഐ. യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലോ കോളേജില്‍ പുല്‍വാമ അനുസ്മരണം നടത്തിയിരുന്നു. അതേസമയം കെ.എസ്.യു. ഒരു തീറ്റമത്സരവും സംഘടിപ്പിച്ചിരുന്നു. ഈ രണ്ടു പരിപാടികളും ഒരേസമയത്ത് നടത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.

തങ്ങള്‍ നടത്തുന്ന പരിപാടിയിലേക്ക് എസ്.എഫ്.ഐക്കാര്‍ ഇരച്ചുകയറുകയായിരുന്നു എന്ന് കെ.എസ്.യു.പ്രവര്‍ത്തകര്‍ പറയുന്നു. അതേസമയം തങ്ങളെ ആക്രമിക്കാന്‍ കെ.എസ്.യുക്കാര്‍ പുറത്തുനിന്ന് ആളെ ഇറക്കിയെന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആരോപിക്കുന്നുണ്ട്. വലിയ സംഘര്‍മാണ് ലോ കോളേജ് ക്യാമ്പസിനുളളില്‍ നടന്നത്. പരിക്കേറ്റ എസ്.എഫ്.ഐ പ്രവര്‍ത്തകരെ എറണാകുളം ജനറല്‍ ആശുപത്രിയിലും കെ.എസ്.യു പ്രവര്‍ത്തകരെ ഇന്ദിര ഗാന്ധി ആശുപത്രിയിലും പ്രവേശിപ്പിച്ചു. എസ്.എഫ്.ഐ പ്രവര്‍ത്തകനായ ഒരു വിദ്യാര്‍ത്ഥിയുടെ മൂക്കിന്റെ പാലത്തിന് തകരാറു പറ്റിയിട്ടുണ്ടെന്നും അഞ്ചോളം എസ് എഫ് ഐ പ്രവര്‍ത്തകര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ടെന്നും എസ്.എഫ്.ഐ നേതൃത്വം അറിയിച്ചു. നാല് കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് ക്യാമ്പസിനകത്ത് പോലീസിനെ വിന്യസിപ്പിച്ചിരിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...