തിരുവല്ല: ഇരവിപേരൂർ നെല്ലാട് സ്വദേശിയായ 60 കാരൻ ശരീരത്തിൽ അൻപത് ശതമാനം പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ. മണ്ണെണ്ണ ശരീരത്തിൽ വീണ് തീ പിടിച്ചാണ് ഭർത്താവിന് പൊള്ളലേറ്റതെന്ന് ഭാര്യ പറയുന്നു. തിങ്കൾ രാത്രി 10.30 നാണ് സംഭവം നടന്നത്. അഗ്നിശമന സേനയും പോലീസും രാത്രി തന്നെ സ്ഥലത്തെത്തി. ഇവിടെ സ്ഥിരം വീട്ടുവഴക്കാണെന്നാണ് അയൽക്കാർ പറയുന്നത്. പരിക്കേറ്റ അറുപതുകാരൻ കോട്ടയം മാതാ ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിലാണ്. ഭർത്താവ് മണ്ണെണ്ണ ഒഴിച്ച് തന്നെ അപായപ്പെടുത്താൻ ശ്രമിച്ചപ്പോൾ തീപടർന്നതാണെന്നാണ് ഭാര്യയുടെ മൊഴി. കോവിഡ് പരിശോധനയ്ക്ക് ശേഷം ഭാര്യയെ പോലീസ് വീണ്ടും ചോദ്യം ചെയ്യും. കോവിഡ് വ്യാപന ഭീഷണി നിലനിൽക്കുന്ന നെല്ലാട്ട് സംഭവമറിഞ്ഞ് നാട്ടുകാർ ഒത്തുകൂടുന്നത് കൂടുതൽ ആശങ്കക്കിടയാക്കുന്നുണ്ട്.
വീട്ടുവഴക്ക് ; ഇരവിപേരൂരില്‍ അറുപതുകാരൻ പൊള്ളലേറ്റ് ഗുരതരാവസ്ഥയിൽ
RECENT NEWS
Advertisment