തകര്‍ന്ന് തരിപ്പണമായി ഇരവിപേരൂർ – പുത്തൻകാവ് റോഡ്

For full experience, Download our mobile application:
Get it on Google Play

ഓതറ : ഇരവിപേരൂർ-പുത്തൻകാവ് റോഡിന്റെ ജില്ലയിലുള്ള ഭാഗം യാത്രായോഗ്യമല്ലാതായിട്ടു വർഷങ്ങളായി. ചെങ്ങന്നൂർ നിയോജക മണ്ഡലത്തിൽപെട്ട റോഡിന്റെ ഭാഗം 4 വർഷം മുൻപ് ടാർ ചെയ്തിരുന്നു.
ആറന്മുള നിയോജക മണ്ഡലത്തിൽപെട്ട ഭാഗത്തെ പത്തനംതിട്ട ജില്ലാ അതിർത്തിയായ ഓതറ കുന്നേകാട് മുതൽ 5 കിലോമീറ്റർ ദൂരം പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. കരാർ നടപടി കഴിഞ്ഞു ഉടൻ പണി തുടങ്ങുമെന്നാണ് പൊതുമരാമത്ത് വിഭാഗം പറയുന്നത്. എന്നാൽ ഇതേ റോഡിൽ ജലജീവൻ മിഷൻ പൈപ്പിടുന്ന ജോലികൾ ഇതുവരെ പൂർത്തിയായിട്ടില്ല. പൈപ്പ് ഇട്ടു കഴിഞ്ഞെങ്കിൽ മാത്രമേ റോഡ് പണി നടക്കുകയുള്ളൂ.

കുന്നേകാട്, വടികുളം, മയിലാടുംപാറ, സെന്റ് തോമസ് പള്ളിപ്പടി, മാമ്മൂട് തുടങ്ങിയ ഭാഗങ്ങളിലെല്ലാം റോഡ് തകർന്നു കുഴികൾ മാത്രമായി. നെല്ലിമല മുതൽ പിആർഡിഎസ് ആസ്ഥാനം വരെയുള്ള ഭാഗത്ത് ഇടയ്ക്ക് കുഴി അടച്ചതും ഇപ്പോൾ പഴയതുപോലെയായി. ഒട്ടേറെ സ്കൂൾ ബസുകളും സർവീസ് നടത്തുന്ന ബസുകളും സ്വകാര്യ വാഹനങ്ങളും കുഴികളിൽ വീണ് തകരാറിലാകുന്നത് പതിവാണ്. രണ്ട് മന്ത്രിമാരുടെ മണ്ഡലങ്ങളായിട്ടും റോഡിന്റെ അവസ്ഥയിൽ പ്രതിഷേധത്തിലാണ് നാട്ടുകാർ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുജറാത്തിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകർന്നു വീണു ; തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

0
​​ഗാന്ധിന​ഗർ: ​ഗുജറാത്തിലെ ​ഗാന്ധിന​ഗറിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ അപകടം. കെട്ടിടത്തിലെ ഇരുമ്പ്...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു ; വൈദ്യുതിഭവന് മുന്നിൽ ഡിവെെഎഫ്ഐ പ്രതിഷേധം

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതിനിയന്ത്രണം തുടരുന്നതിനിടെ വ്യത്യസ്ത പ്രതിഷേധവുമായി ഡിവെെഎഫ്ഐ. തിരുവനന്തപുരത്ത് വൈദ്യുതിഭവന്...

കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി ; കൊച്ചി ന​ഗരത്തിൽ വ്യാപക...

0
കൊച്ചി: കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി. ബം​ഗ്ലാദേശ്...

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...