തിരുവല്ല : ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തില്‍ 104 കിടക്കളുമായി രണ്ട് കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം തയാറാക്കി. ജില്ലയിലെ രണ്ടാമത് ചികിത്സാകേന്ദ്രമായി നേരത്തെ പ്രവര്‍ത്തനം ആരംഭിച്ച കൊട്ടയ്ക്കാട് ആശുപത്രിയിലെ 40 കിടക്കകള്‍ക്കു പുറമേ 64 കിടക്കകളുമായി യാഹിര്‍ കണ്‍വന്‍ഷന്‍ സെന്റര്‍ കൂടി സജ്ജമാക്കി. യാഹിര്‍ കണ്‍വന്‍ഷന്‍ സെന്ററിലെ കോവിഡ് ചികിത്സാകേന്ദ്രത്തിന്റെ പ്രവര്‍ത്തന ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസൂയാദേവി നിര്‍വഹിച്ചു.
ഇവിടേയ്ക്ക് ആവശ്യമായ സാധനസാമഗ്രികള്‍ സ്‌പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്തി. ശുചിമുറി നിര്‍മ്മാണത്തിന്റെ ചെലവാണ് പഞ്ചായത്ത് ഫണ്ടില്‍നിന്ന് എടുത്തത്. സബ് കളക്ടര്‍ ഡോ.വിനയ് ഗോയല്‍, വൈസ് പ്രസിഡന്റ് എന്‍ രാജീവ്, പഞ്ചായത്ത് സെക്രട്ടറി സുജാകുമാരി, സെന്റര്‍ ചാര്‍ജുള്ള ഡോ. ശ്രീകാന്ത് എന്നിവര്‍ സംബന്ധിച്ചു. മെമ്പര്‍മാരായ വികെ ഓമനക്കുട്ടന്‍, സാബു ചക്കുംമൂട്ടില്‍, എല്‍ പ്രജിത, സാലി ജേക്കബ്, പ്രസന്നകുമാര്‍ എന്നിവര്‍ പങ്കെടുത്തു.