Tuesday, May 21, 2024 6:05 pm

എറണാകുളം ജില്ലയുടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്കായി വിശദീകരിച്ച് കളക്ടർ എസ് സുഹാസ്

For full experience, Download our mobile application:
Get it on Google Play

എറണാകുളം : എറണാകുളം ജില്ലയുടെ കൊവിഡ് മാനേജ്‌മെന്റ്, ക്ലസ്റ്റർ കണ്ടൈൻമെൻറ് പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്കായി വിശദീകരിച്ച് ജില്ലാ കളക്ടർ എസ് സുഹാസ്. ജില്ലാ കൺട്രോൾ സെല്ലിന് കീഴിൽ നടക്കുന്ന പ്രവർത്തനങ്ങളാണ് കളക്ടർ പങ്കു വെച്ചത്. തീരദേശങ്ങളിലുള്ള ക്ലസ്റ്ററുകളിൽ പശ്ചിമ കൊച്ചിയിൽ മാത്രമാണ് നിലവിൽ ആശങ്ക തുടരുന്നത്. പ്രദേശത്തെ ഉയർന്ന ജനസാന്ദ്രതയാണ് രോഗ വ്യാപന ആശങ്ക സൃഷ്ടിക്കുന്നത്. അതേസമയം ജില്ലയിൽ ഇന്നലെയും 133 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

ക്ലസ്റ്റർ സോണുകളിൽ ആശങ്ക സൃഷ്ടിക്കുന്നത് ഫോർട്ട് കൊച്ചി ഉൾപ്പെടുന്ന പശ്ചിമ കൊച്ചിയാണ്. മട്ടാഞ്ചേരി പള്ളുരുത്തി ഫോർട്ട് കൊച്ചി മേഖലകളിൽ നിന്നു ഇന്നലെയും മുപ്പതിലധികം പേർക്കാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. കൂടുതൽ ഫലപ്രദമായി ഈ മേഖലകളിൽ രോഗ വ്യാപനം എങ്ങനെ നിയന്ത്രിക്കാനാകും എന്ന പരിശോധനയിലാണ് ജില്ലാ ഭരണകൂടം.

ഈ പ്രദേശങ്ങളിലേക്ക് ആവശ്യമായ ഭക്ഷ്യധാന്യ കിറ്റ് വിതരണത്തിനായി തയ്യാറായിട്ടുണ്ട്. ടെലിമെഡിസിൻ സേവനങ്ങളും ഇവിടെ സജീവമായി ലഭ്യമാക്കുന്നുണ്ട്. മറ്റൊരു ക്ലസ്റ്റർ ആയ ചെല്ലാനം സാധാരണ നിലയിലേക്ക് മടങ്ങി വരുന്നു എന്നതും ഏറെ ആശ്വാസം നൽകുന്ന ഒന്നാണ്. ആലുവ, എടത്തല എന്നീ പ്രദേശങ്ങൾ സേഫ് സോൺ ആയി മാറി. ജില്ലയിലെ ക്ലസ്റ്റർ സോണുകളുടെ പ്രവർത്തനം വിശദീകരിക്കാൻ എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസ് വിളിച്ചു ചേർത്ത യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം എറണാകുളം ജില്ലയിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച 133 പേരിൽ 128 പേർക്കും രോഗം ബാധിച്ചത് സമ്പർക്കം വഴിയാണ്. ചികിത്സയിൽ കഴിയുന്ന എഴുപത് പേരുകൂടി രോഗമുക്തി നേടിയതോടെ ജില്ലയിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1277 ആയി. രോഗവ്യാപനം വർധിക്കാൻ സാധ്യതയുള്ള എറണാകുളം ജില്ലയിലെ കിഴക്കൻ മേഖലയായ നെല്ലിക്കുഴി ഗ്രാമ പഞ്ചായത്തിലും ജില്ലാ ഭരണകൂടം നിയന്ത്രങ്ങൾ ശക്തിപ്പെടുത്തുന്നുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഡോ. എം.എസ്. സുനിലിന്റെ 307- മത് സ്നേഹഭവനം ലീലാമ്മ തങ്കച്ചന്റെ ആറംഗ കുടുംബത്തിന്

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം .എസ് .സുനിൽ ഭവനരഹിതരായ കുടിലുകളിൽ...

രാജീവ് ഗാന്ധി ഇന്ത്യയെ ശാസ്ത്ര സാങ്കേതിക യുഗത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ നേതാവ് : പ്രൊഫ. സതീഷ്...

0
പത്തനംതിട്ട : പുതിയ നൂറ്റാണ്ടിലെ ഇന്ത്യയെ സ്വപ്നം കണ്ട് ശാസ്ത്ര സാങ്കേതിക...

വൃക്ഷങ്ങളും ശാഖകളും അടിയന്തരമായി മുറിച്ചു മാറ്റണം : കളക്ടര്‍

0
പത്തനംതിട്ട : കാലവര്‍ഷത്തിന്റെ ഭാഗമായി ശക്തമായ കാറ്റ് വീശുന്നതിനുള്ള സാധ്യതാ മുന്നറിയിപ്പുള്ളതിനാല്‍...

രജിസ്ട്രേഷന്‍ ഇല്ലാത്ത സ്വകാര്യ ആശുപത്രികളും പാരാ മെഡിക്കല്‍ ലാബുകളും ചിറ്റാറില്‍ പ്രവര്‍ത്തിക്കുന്നതായി സര്‍ക്കാര്‍ രേഖ

0
ചിറ്റാര്‍ : രജിസ്ട്രേഷന്‍ ഇല്ലാത്ത സ്വകാര്യ ആശുപത്രികളും പാരാ മെഡിക്കല്‍ സ്ഥാപനങ്ങളും...