രജിസ്ട്രേഷന്‍ ഇല്ലാത്ത സ്വകാര്യ ആശുപത്രികളും പാരാ മെഡിക്കല്‍ ലാബുകളും ചിറ്റാറില്‍ പ്രവര്‍ത്തിക്കുന്നതായി സര്‍ക്കാര്‍ രേഖ

For full experience, Download our mobile application:
Get it on Google Play

ചിറ്റാര്‍ : രജിസ്ട്രേഷന്‍ ഇല്ലാത്ത സ്വകാര്യ ആശുപത്രികളും പാരാ മെഡിക്കല്‍ സ്ഥാപനങ്ങളും ചിറ്റാറില്‍ പ്രവര്‍ത്തിക്കുന്നതായി സര്‍ക്കാര്‍ രേഖ. ചിറ്റാര്‍ ഗ്രാമ പഞ്ചായത്തിന്റെ 2022 – 2023 കാലയളവിലെ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് സംസ്ഥാന ഓഡിറ്റ് വകുപ്പിലെ ഓഡിറ്റര്‍മാര്‍ ഈ വിവരം പ്രത്യേകം രേഖപ്പെടുത്തിയിരിക്കുന്നത്. റിവൈവ്‌ ഹെല്‍ത്ത് കെയര്‍ ഹോസ്പിറ്റല്‍ ചിറ്റാര്‍, എസ്.എ.ആര്‍ മെഡിക്കല്‍ ക്ലിനിക്ക് ചിറ്റാര്‍, ഡി കെയര്‍ ഡെന്റല്‍ ക്ലിനിക് ചിറ്റാര്‍, പ്രശാന്ത് ലബോറട്ടറി ചിറ്റാര്‍, മൈക്രോലാബ്  ചിറ്റാര്‍, മെഡിക്യൂവര്‍  ഹോസ്പിറ്റല്‍ മൂന്നുകല്ല് എന്നീ സ്ഥാപനങ്ങളുടെ പേരുകളാണ് ലിസ്റ്റിലുള്ളത്.  47 പേജുള്ള ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ പേജ് 19 ലാണ് ഇക്കാര്യം വ്യക്തമായി പറഞ്ഞിരിക്കുന്നത്. റിപ്പോര്‍ട്ടില്‍ ഇങ്ങനെ പറയുന്നു …. പഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്വകാര്യ ഹോസ്പിറ്റലുകളും പാരാമെഡിക്കല്‍ സ്ഥാപനങ്ങളും 2022 – 23 സാമ്പത്തിക വര്‍ഷം കേരള പഞ്ചായത്ത് രാജ് (പ്രൈവറ്റ് ഹോസ്പിറ്റലുകളുടെയും പാരാമെഡിക്കല്‍ സ്ഥാപനങ്ങളുടെയും രജിസ്ട്രേഷന്‍) ചട്ടങ്ങള്‍ 1997 പ്രകാരമുള്ള രജിസ്ട്രേഷന്‍ എടുത്തിട്ടില്ല. ചട്ടങ്ങളിലെ 3(1) പ്രകാരം ഇവര്‍ക്ക് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. പഞ്ചായത്ത് പരിധിയിലെ എല്ലാ പ്രൈവറ്റ് ഹോസ്പിറ്റലുകളും പ്രൈവറ്റ് പാരാ മെഡിക്കല്‍ സ്ഥാപനങ്ങളും ചട്ടങ്ങള്‍ അനുശാസിക്കുന്ന പ്രകാരമുള്ള രജിസ്ട്രേഷന്‍ എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുവാന്‍ നടപടി സ്വീകരിക്കണമെന്നും ഓഡിറ്റര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...