40 ശതമാനം രോഗികൾക്കും ലക്ഷണങ്ങളില്ല ; എറണാകുളത്ത് ആശങ്ക

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സമ്പര്‍ക്കവ്യാപനം തുടരുന്ന എറണാകുളത്ത് 40 ശതമാനം കോവിഡ് ബാധിതരും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാതെ പോസീറ്റീവായവരാണെന്നു റിപ്പോർട്ട്. ആറ് ശതമാനം രോഗികളാണ് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. ജില്ലയില്‍ രോഗം ബാധിച്ച് ഒരാള്‍കൂടി മരിച്ചു. കരിങ്ങാച്ചിറ സ്വദേശിനി ഏലിയാമ്മ (81) ആണ് മരിച്ചത്.

കോവിഡ് പ്രതിരോധം ആറ് മാസം പിന്നിട്ടപ്പോള്‍ എറണാകുളം ജില്ലയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത് 1,782 പേര്‍ക്ക്. ഇതില്‍ 1,018 പേരും രോഗമുക്തരായി. നിലവില്‍ എണ്ണൂറില്‍ താഴെ രോഗികളാണു വിവിധ എഫ്എല്‍ടിസികളിലായി (ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ) ചികിത്സയിലുള്ളത്. കോവിഡ് സ്ഥിരീകരിച്ചവരില്‍ രോഗലക്ഷണമില്ലാത രോഗികളായവരുടെ കണക്കാണ് ആരോഗ്യപ്രവര്‍ത്തകരെ ആശങ്കയിലാക്കുന്നത്. രോഗം ബാധിച്ചവരില്‍ 75 ശതമാനവും പത്തിനും അറുപതിനും ഇടയില്‍ പ്രായമുള്ളവരാണ്. 60 വയസിന് മുകളില്‍ പ്രായമുള്ള 18 ശതമാനത്തിനും രോഗം ബാധിച്ചിട്ടുണ്ട്.

അതേസമയം രോഗവ്യാപനം രൂക്ഷമായ ഫോര്‍ട്ട് കൊച്ചിയില്‍ കര്‍ഫ്യൂ തുടരുകയാണ്. കൂടുതല്‍ വാര്‍ഡുകളിലേക്കു രോഗം പടര്‍ന്നതാണ് കര്‍ശന നിയന്ത്രണങ്ങള്‍ക്കു കാരണം. ആലുവയിലും നിയന്ത്രണങ്ങള്‍ക്ക് ഇളവില്ല. നിലവില്‍ ജില്ലയില്‍ 4 വലിയ ക്ലസ്റ്ററുകളും 10 ചെറിയ ക്ലസ്റ്ററുകളുമാണുള്ളത്. ഏറ്റവും ഒടുവില്‍ 34 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 31 പേരും സമ്പര്‍ക്ക രോഗബാധിതരാണ്. രണ്ടു മാസം പ്രായമുള്ള കുഞ്ഞും രണ്ടു ആരോഗ്യ പ്രവര്‍ത്തകരും ഇതില്‍ ഉള്‍പ്പെടുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....