താടിയിൽ മറഞ്ഞ് സീറ്റ് ബെൽറ്റ് ; എഐ ക്യാമറയിൽ കുരുങ്ങി പുരോഹിതൻ

For full experience, Download our mobile application:
Get it on Google Play

കാക്കനാട്: താടി മൂലം മറഞ്ഞുപോയ സീറ്റ് ബെൽറ്റ് പുരോഹിതനെ എഐ ക്യാമറയിൽ കുരുക്കി. പടമുകൾ സെന്റ് ജോൺ ദ് ബാപ്റ്റിസ്റ്റ് ഓർത്തഡോക്സ് സിറിയൻ പള്ളി വികാരി ഫാ.ജോൺ ജോർജിനാണ് ദുരവസ്ഥ നേരിടേണ്ടി വന്നത്. അടൂർ ഏനാത്തുള്ള മാതാപിതാക്കളെ കണ്ടു കാക്കനാട്ടേക്ക് മടങ്ങും വഴി ചെങ്ങന്നൂരും നാഗമ്പടത്തുമാണ് പുരോഹിതനെ ക്യാമറ കുരുക്കിയത്. വൈകിട്ട് കാക്കനാട് തിരിച്ചെത്തിയപ്പോഴാണ് മൊബൈൽ ഫോണിൽ ആദ്യ സന്ദേശം എത്തുന്നത്. സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് പിഴ അടയ്ക്കാനായിരുന്നു നിർദേശം.

ചെങ്ങന്നൂർ കല്ലിശേരിയിലെ ക്യാമറയിൽ നിന്നുള്ളതായിരുന്നു ദൃശ്യം. പിറ്റേന്ന് കാക്കനാട് ആർടിഒ ഓഫിസിൽ എത്തിയ പുരോഹിതൻ കാര്യം പറഞ്ഞപ്പോൾ വിശദമായി പരിശോധിച്ച ഉദ്യോഗസ്ഥർക്ക് സീറ്റ്ബെൽറ്റ് ധരിച്ചിരുന്ന കാര്യം വ്യക്തമായി. താടിയുടെ മറവിലായിരുന്നു സീറ്റ് ബെൽറ്റ് എന്നതിനാലാണ് ഒറ്റനോട്ടത്തിൽ ക്യാമറയിൽ വ്യക്തമാകാതിരുന്നത്. മഴ മൂലം ദൃശ്യത്തിന് വ്യക്തതക്കുറവുമുണ്ടായിരുന്നു.

ആശ്വാസത്തോടെ മടങ്ങിയെത്തിയപ്പോൾ രാത്രി അടുത്ത സന്ദേശം എത്തി. നാഗമ്പടം പാലത്തിനു സമീപത്തെ ക്യാമറയിൽ നിന്നുള്ള ദൃശ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സീറ്റ് ബെൽറ്റ് ധരിച്ചിട്ടില്ലെന്ന രണ്ടാമത്തെ സന്ദേശം. ഇതേക്കുറിച്ചു ഫോണിലൂടെ അന്വേഷിച്ചെങ്കിലും കൃത്യമായ മറുപടി ലഭിച്ചിട്ടില്ല. രണ്ടു ദിവസം ആർടി ഓഫിസ് അവധിയായിരുന്നതിനാൽ പരാതി നൽകാനും കഴിഞ്ഞില്ല. ഇന്ന് നിരപരാധിത്വം ബോധ്യപ്പെടുത്തുമെന്ന് ഫാ.ജോൺ ജോർജ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...