മണീടില്‍ പഞ്ചായത്ത് അറിയാതെ കരിങ്കല്‍ ക്വാറിക്ക് അനുമതി നല്‍കാന്‍ നീക്കം ; ജില്ലാ കളക്ടറുടെ തീരുമാനം പ്രതിഷേധങ്ങൾ മറികടന്ന്

For full experience, Download our mobile application:
Get it on Google Play

എറണാകുളം : എറണാകുളം മണീടില്‍ പഞ്ചായത്ത് അറിയാതെ കരിങ്കല്‍ ക്വാറിക്ക് അനുമതി നല്‍കാന്‍ നീക്കം. മണീട് പഞ്ചായത്ത് പാസാക്കിയ പ്രമേയവും, നാട്ടുകാരുടെ കടുത്ത പ്രതിഷേധവും മറികടന്നാണ് അനുമതി നല്‍കാനുള്ള ജില്ലാ കളക്ടറുടെ നീക്കം. ജില്ലാ ഭരണകൂടത്തിന്റേത് അസാധാരണ ധൃതിയെന്നാണ് ആക്ഷേപം. മണീട് പഞ്ചായത്തിലെ 11ാം വാര്‍ഡിലാണ് ക്വാറി പ്രവര്‍ത്തിപ്പിക്കാനുള്ള നീക്കം. 2010ല്‍ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഈ ക്വാറി അടച്ചുപൂട്ടിയിരുന്നു. ധൃതിപിടിച്ചാണ് അനുമതി നല്‍കിയതെന്ന് മണീട് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പാറമടകളെ കുറിച്ച് ഒരുപാട് ആരോപണങ്ങള്‍ വരുന്ന സമയത്താണ് നടപടിയെന്നാണ് ആരോപണം.

പഞ്ചായത്ത് ലൈസന്‍സ് കൊടുക്കാത്ത സാഹചര്യത്തില്‍ കളക്ടര്‍ ലൈസന്‍സ് അനുവദിച്ചു എന്നാണ് അറിയുന്നത്. സെക്രട്ടറി അടക്കം നേരിട്ട് ചെന്ന് പറഞ്ഞിട്ടും കളക്ടറുടെ നിലപാടില്‍ മാറ്റമുണ്ടായില്ലെന്നാണ് പ്രസിഡന്റ് ആരോപിക്കുന്നത്. താനാണ് ലൈസന്‍സ് അനുവദിച്ചിരിക്കുന്നത് വരുന്ന പ്രശ്‌നങ്ങള്‍ താന്‍ പരിഹരിച്ചോളാമെന്നാണ് കളക്ടര്‍ പറഞ്ഞതെന്നും പ്രസിഡന്റ് പറഞ്ഞു. പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കുക, സ്‌കൂളും പള്ളിയും സംരക്ഷിക്ക എന്നതെല്ലാമാണ് പഞ്ചായത്തിന്റെ ആവശ്യം.

ക്വാറിക്ക് അനുകൂലമായ നീക്കത്തില്‍ ആശങ്കയിലാണ് പ്രദേശവാസികള്‍. പരാതി കൊടുത്ത് നിര്‍ത്തി വച്ച ക്വാറിയാണിതെന്നും പരിസരത്തെ കുടുംബങ്ങളെ ക്വാറിയുടെ പ്രവര്‍ത്തനം ബാധിക്കുമെന്നും നാട്ടുകാര്‍ പറയുന്നു. വിഷയത്തില്‍ പലതവണ ബന്ധപ്പെട്ടെങ്കിലും കളക്ടര്‍ ജി പ്രിയങ്ക ഇതുവരെ പ്രതികരിച്ചിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുരന്തത്തിന്റെ വ്യാപ്തി വർധിക്കുന്നതിനിടെ തിരിച്ചറിയാനാവാത്ത മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിക്കാൻ സർക്കാർ തീരുമാനിച്ചു

0
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ ഔദ്യോഗികമായി സ്ഥിരീകരിച്ച മരണസംഖ്യ 700 കടന്നു....

ബാറിൽ നിന്നും കോഴ : എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: ബാറിൽ നിന്നും കോഴ വാങ്ങിയ സംഭവത്തിൽ കോട്ടയം എക്സൈസ്...

സിപിഐ- സിപിഎം തർക്കം തുടരട്ടെയെന്നും യുഡിഎഫിന് ഇപ്പോൾ തന്നെ ആവശ്യത്തിന് എംഎൽഎമാർ ഉണ്ടെന്നും മന്ത്രി...

0
തിരുവനന്തപുരം: ചെങ്കൊടിയുടെ ഒരു കഷണം കിട്ടാൻ യുഡിഎഫ് കാത്തിരിക്കുന്നുവെന്ന മുതിർന്ന സിപിഎം...

കുവൈത്തിൽ ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമില്ലാതെ വീട്ടിൽ വെച്ച് ചികിത്സ നടത്തിയ വനിതാ ഡോക്ടർ അറസ്റ്റിൽ

0
കുവൈത്ത് സിറ്റി: കുവൈത്തിൽ ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമില്ലാതെ വീട്ടിൽ വെച്ച്...