എറണാകുളത്ത് പുതിയ റെയിൽവേ ടെർമിനൽ : 267 കോടിയുടെ ഡിപിആർ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: എറണാകുളത്ത് പുതിയ കോച്ചിങ് ടെർമിനലിന്റെ നിർമാണത്തിനായി റെയിൽവേ വിശദപദ്ധതി രേഖ (ഡി.പി.ആർ.) സമർപ്പിച്ചു. പൊന്നുരുന്നിയിലെ മാർഷലിങ് യാർഡിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന ടെർമിനലിന് 267 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തെ റെയിൽവേ കൺസ്ട്രക്ഷൻ വിഭാഗം, തിരുവനന്തപുരം ഡിവിഷന് സമർപ്പിച്ച ഡി.പി.ആർ. വൈകാതെ റെയിൽവേ ബോർഡിന്റെ പരിഗണനയ്ക്ക് എത്തും. അനുമതിയായാൽ മൂന്നു വർഷത്തിനകം ടെർമിനൽ പ്രവർത്തനസജ്ജമാകും. പുതിയ ഡി.പി.ആർ. പ്രകാരം ഇവിടെ ആറ് പ്ലാറ്റ്ഫോമുകളാണ് പണിയുന്നത്. നേരത്തെ നാലു പ്ലാറ്റ്ഫോമുകൾ നിർമിക്കാനാണ് ചെലവ് കണക്കാക്കിയിരുന്നത്. പിന്നീട് എണ്ണം കൂട്ടുകയായിരുന്നു.

ഒപ്പം മൂന്ന് സ്റ്റേബിളിങ് ലൈനുകൾ (യാത്ര കഴിഞ്ഞ് വരുന്ന ട്രെയിനുകൾ നിർത്തിയിടുന്നതിനുള്ള ലൈൻ), മൂന്നു പിറ്റ് ലൈനുകൾ (ബോഗി പരിശോധിക്കാനും വൃത്തിയാക്കാനുമുള്ള പ്രത്യേക ട്രാക്കുകൾ) എന്നിവ ഉണ്ടാകും. വന്ദേഭാരതിന്റെ അറ്റകുറ്റപ്പണികൾക്കുള്ളതാണ് ഇതിൽ രണ്ട് പിറ്റ് ലൈനുകൾ.കൊച്ചിയിലെ റെയിൽവേ ഗതാഗതത്തിരക്ക് കുറയ്ക്കാൻ മാർഷലിങ് യാർഡിലെ പുതിയ ടെർമിനൽ സഹായകമാകും. നിലവിൽ സൗത്ത് സ്റ്റേഷനിലും ആറു പ്ലാറ്റ്ഫോമുകളാണ് ഉള്ളത്. നോർത്തിൽ രണ്ടും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിന്നക്കനാലിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം ശക്തമായ മഴയിൽ ഇടിഞ്ഞു താണു

0
ഇടുക്കി: മൂന്നാറിൽ കനത്ത മഴയെ തുടർന്ന് നിർമ്മാണത്തിലിരുന്ന ബഹുനില കെട്ടിടം...

ലൈംഗിക അതിക്രമ കേസുകളിലെ വിധി പ്രസ്താവന : ഇരകളെ കുറ്റപ്പെടുത്തുന്ന പദപ്രയോഗങ്ങൾ ഒഴിവാക്കണം ;...

0
ന്യൂഡൽഹി : ലൈംഗിക അതിക്രമ കേസുകളിൽ വിധി പ്രസ്താവിക്കുമ്പോൾ സ്ത്രീവിരുദ്ധവും ഇരകളെ...

ബിജെപി നേതാക്കളായ അനുരാഗ് താക്കൂര്‍, പര്‍വേഷ് വര്‍മ എന്നിവരെ വിട്ടയച്ച നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യം...

0
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണകാലത്തെ വിദ്വേഷപ്രസംഗങ്ങളില്‍ ബിജെപി നേതാക്കളായ അനുരാഗ്...

മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ് സംഘം പിടികൂടി

0
കൊല്ലം: മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ്...