കോഴിക്കോട്: ഇരുവഴിഞ്ഞി പുഴയിലെ പുല്ലൂരാംപാറ പത്തായപ്പാറയില്‍ ഒഴുക്കില്‍പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. സമീപവാസിയായ ചാരനാല്‍ ഷിനോയിയുടെ മകന്‍ ജയിംസിന്റെ (22) മൃതദേഹമാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ട് നാലരയോടെയാണ് ജെയിംസിനെ കാണാതായത്.
സുഹൃത്തിനൊപ്പം പുഴയോരത്ത് എത്തിയപ്പോള്‍ കാല്‍ വഴുതി ഒഴുക്കില്‍പെടുകയായിരുന്നു. സുഹൃത്ത് പുഴയിലിറങ്ങി രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഒഴുക്കില്‍പെടുകയായിരുന്നുവെന്ന് പറയുന്നു. ഈ സമയം പുഴയില്‍ ശക്തമായ ഒഴുക്കായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. നാട്ടുകാരും മുക്കത്തു നിന്നെത്തിയ അഗ്നിശമന സേനയും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.