ജാമ്യത്തിലിറങ്ങി മുങ്ങിയ മയക്കുമരുന്ന് കേസ് പ്രതികള്‍ വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍

For full experience, Download our mobile application:
Get it on Google Play

പാരിപ്പള്ളി : പാരിപ്പള്ളി സ്റ്റേഷനില്‍ 2013 ല്‍ രജിസ്റ്റര്‍ ചെയ്ത അബ്കാരി കേസിലെ പ്രതിയെ പിടികൂടി. ജാമ്യം നേടി കര്‍ണാടകയിലേക്ക് മുങ്ങിയ ഇയാളെ പിടികൂടാന്‍ കോടതി അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. വര്‍ക്കല അയിരൂര്‍ ഇലകമണ്‍ കല്ലുവിള വീട്ടില്‍ എസ്. അജീഷ് (36) ആണ് പിടിയിലായത്. കോടതി ജാമ്യത്തില്‍ ഇറങ്ങിയ ഇയാളെ സംബന്ധിച്ച്‌ വര്‍ഷങ്ങളായി വിവരങ്ങള്‍ ഒന്നും ലഭ്യമല്ലായിരുന്നു.

പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ വര്‍ക്കലയിലെ ബന്ധുവീട് സന്ദര്‍ശിക്കുന്നതായി കണ്ടെത്തി. ജില്ല പോലീസ് മേധാവി ടി. നാരായണന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പിടിയിലായത്. മയക്കുമരുന്ന് അനധികൃതമായി കൈവശംവെച്ച കേസിലുള്‍പ്പെട്ട് ജാമ്യം നേടി വിദേശത്തേക്ക് കടന്ന യുവാവ് ജില്ല പോലീസ് മേധാവിയുടെ ലുക്ക് ഔട്ട് നോട്ടീസിന്‍റെ അടിസ്ഥാനത്തില്‍ പിടിയിലായി. വര്‍ക്കല വെട്ടൂര്‍ തണ്ടാക്കുടി ഹൗസില്‍ എസ്. സവാദിനെയാണ് (32) തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് പാരിപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.

വര്‍ഷങ്ങളായി വിദേശത്ത് ഒളിവുജീവിതത്തില്‍ കഴിഞ്ഞ ഇയാള്‍ വിവാഹത്തിനായി തിരികെ നാട്ടിലേക്ക് വന്നപ്പോഴാണ് പിടിയിലായത്. പാരിപ്പള്ളി ഇന്‍സ്പെക്ടര്‍ എ. അല്‍ജബറിന്‍റെ നേതൃത്വത്തില്‍ എസ്.ഐമാരായ അനുരൂപ, എസ്. സുരേഷ്കുമാര്‍, എസ്.സി.പി.ഒ സന്തോഷ്, സി.പി.ഒ മാരായ മനോജ്, അനൂപ്, ബിജു, സലാഹുദ്ദീന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘പ്രതിഷേധിക്കുന്നവരെ കാണണം, പിന്തുണ നൽകാനുള്ള കടമയുണ്ട്’ ; ഹേമന്ത് സോറന് കത്തയച്ച് രാഹുൽ ഗാന്ധി

0
റാഞ്ചി : ഝാർഖണ്ഡിൽ പരീക്ഷാക്രമക്കേടുകൾക്കെതിരേ പ്രതിഷേധിക്കുന്ന വിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്താൻ നിർദേശിച്ച്...

വി സി അനുമതി നിഷേധിച്ച വിദ്യാര്‍ത്ഥി യൂണിയൻ പരിപാടിക്കെത്തി ഐഷി ഘോഷ്

0
കണ്ണൂര്‍: വൈസ് ചാന്‍സലര്‍ അനുമതി നിഷേധിച്ച കണ്ണൂര്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി...

എസ്എഫ്ഐ പ്രവർത്തകർക്കെതിരെയുള്ള വ്യാജ പരാതിയിൽ പ്രതികരണവുമായി സഞ്ജീവ് പി. എസ്

0
എറണാകുളം: കാലടി സർവകലാശാല വൈസ് ചാൻസലർ സിസ തോമസിനെ വിദ്യാർത്ഥികൾ ആക്രമിച്ചു...

അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന തീയതി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന്...

0
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന...