ജയില്‍ ചാടിയ കൊലക്കേസ് പ്രതി കോടതിയില്‍ കീഴടങ്ങി ; ഭാര്യയെ കാണാനെന്ന് മൊഴി 

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും ജയില്‍ ചാടിയ കൊലക്കേസ് പ്രതി കോടതിയില്‍ കീഴടങ്ങി. തമിഴ്നാട് തൂത്തുക്കുടി സ്വദേശി ജാഹിര് ഹുസൈനാണ് (48) തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതയില്‍ കീഴടങ്ങിയത്. ഭാര്യയെ കാണാനായാണ് ജയില്‍ ചാടിയതെന്ന് ഇയാള്‍ മൊഴി നല്‍കി. ശനിയാഴ്ച ഉച്ചയോടെ ഭാര്യയോടും മകനോടുമെപ്പമാണ് ഇയാള്‍ കോടതിയിലെത്തിയത്.

ഈ മാസം ഏഴിന് ജയില്‍ വളപ്പിലെ അലക്കു കേന്ദ്രത്തില്‍ ജോലി ചെയ്യുകയായിരുന്ന ഇയാള്‍ രാജീവ് ഗാന്ധി ബയോടെക്നോളജിയുടെ ഭാഗത്തേക്ക് ഓട്ടോറിക്ഷയില്‍ രക്ഷപെടുകയായിരുന്നു. അലക്കുകേന്ദ്രത്തിലെ ജോലിക്കിടെ പോലീസുകാരനും മറ്റൊരു തടവുകാരനും ഭക്ഷണശാലയില്‍ പോയസമയത്താണ് ഇയാള് രക്ഷപ്പെട്ടത്.

2017ല്‍ കൊലക്കേസുമായി ബന്ധപ്പെട്ട് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുകയായിരുന്നു. ഇയാള്‍ക്കായുള്ള തിരച്ചില്‍ പോലീസ് വ്യാപകമാക്കിയിരുന്നു എങ്കിലും വിവരങ്ങളൊന്നുമുണ്ടായിരുന്നില്ല. സംഭവത്തില്‍ സുരക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന അസി.പ്രിസണ്‍ ഓഫീസറെ സസ്പെന്‍ഡ് ചെയ്തിരുന്നു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...