ന്യൂഡൽഹി: ഇ.എസ്.ഐ ആനുകൂല്യത്തിനായുള്ള ശമ്പളപരിധി ഉയർത്തുന്നത് സജീവ പരിഗണനയിലാണെന്ന് കേന്ദ്ര തൊഴിൽമന്ത്രി ഭൂപേന്ദ്ര യാദവ്. വിഹിതം അടക്കാതെ ഇ.എസ്.ഐ പരിരക്ഷക്കായി 45,000 രൂപവരെ ശമ്പളമുളള തൊഴിലാളികളെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് എം.കെ. രാഘവൻ എം.പി നടത്തിയ കൂടിക്കാഴ്ചയിലാണ് പരിധി ഉയർത്തുന്നത് സജീവ പരിഗണനയിലുണ്ടെന്ന കാര്യം മന്ത്രി വ്യക്തമാക്കിയത്. ശമ്പളപരിധി ഉയർത്തുന്ന വിഷയം പരിശോധിക്കുന്നതിനായി രൂപവത്കരിച്ച പ്രത്യേക കമ്മിറ്റി അന്നത്തെ പരിധിയായിരുന്ന 25,000 രൂപയുടെ 50 ശതമാനമെങ്കിലും വർധിപ്പിക്കണമെന്ന് ശുപാർശ ചെയ്തിരുന്നെങ്കിലും ഈ തീരുമാനം നടപ്പിലായില്ലെന്ന് മാത്രമല്ല കേന്ദ്ര സർക്കാർ 2017ൽ ശമ്പളപരിധി 21,000 ആയി കുറക്കുകയും ചെയ്തു. ഇതുമൂലം 2017 മുതൽ ലക്ഷക്കണക്കിന് തൊഴിലാളികളാണ് ഇ.എസ്.ഐ പരിധിയിൽനിന്ന് പുറത്തായതെന്ന് എം.പി ചൂണ്ടിക്കാട്ടി. പുറത്തായ തൊഴിലാളികൾക്കും ഉയർന്ന ശമ്പളത്തിന് അർഹരായ തൊഴിലാളികൾക്കും ഇ.എസ്.ഐ ആനുകൂല്യം ലഭിക്കുന്നതിന് ശമ്പള പരിധി 45,000 രൂപയായെങ്കിലും ഉയർത്തണമെന്ന് എം.പി ആവശ്യപ്പെട്ടു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033