യുഎഇയിൽ ഈ മാസം അവസാനത്തോടെ ചൂട് കുറയും

For full experience, Download our mobile application:
Get it on Google Play

അബുദാബി : യുഎഇയിൽ തുടരുന്ന ശക്തമായ ചൂടിന് ഈ മാസം അവസാനത്തോടെ ശമനമാകുമെന്ന് ജ്യോതിശാസ്ത്ര വിഭാഗം. ചൂട് കുറയുന്നതിന്‍റെ സൂചന നല്‍കുന്ന സുഹൈല്‍ നക്ഷത്രം ഈ മാസം അവസാനം ദൃശ്യമാകുമെന്നും യുഎഇയിലെ ജ്യോതിശാസ്ത്ര വിദഗ്ധര്‍ അറിയിച്ചു. മാനത്ത് സുഹൈല്‍ നക്ഷത്രം തെളിയുന്നത് ചൂട് കുറയുന്നതിന്റെ സൂചനയായാണ് പരമ്പരാഗതമായി അറബ് ജനത കാണുന്നത്. ഓഗസ്റ്റ് പതിനഞ്ചിന് ശേഷമാണ് സാധാരണ സുഹൈല്‍ നക്ഷത്രം ദൃശ്യമാകുക. ഇത്തവണ ഈ മാസം ഇരുപത്തിനാലിനായിരിക്കും സുഹൈല്‍ നക്ഷത്രം പ്രത്യക്ഷപ്പെടുക എനന്ന് അറബ് യൂണിയന്‍ ഫോര്‍ അസ്ട്രോണമി ആന്റ് സ്പെയ്സ് സയന്‍സസ് അംഗവും ജ്യോതിശാസ്ത്ര വിദഗ്ധനുമായ ഇബ്രാഹിം അല്‍ ജര്‍വാന്‍ പറഞ്ഞു. വേനല്‍ക്കാലത്തിന്റെ സമാപനം കുറിച്ചുകൊണ്ടായിരിക്കും സുഹൈല്‍ നക്ഷത്രം ദൃശ്യമാകുക എന്നും ഇബ്രാഹിം അല്‍ ജര്‍വാന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ചൂട് കുത്തനെ കുറയുകയല്ല ചെയ്യുക. തുടര്‍ന്നുള്ള ആഴ്ച്ചകളിലായി ഘട്ടം ഘട്ടമായിട്ടായിരിക്കും ചൂടുകാലത്തിന് അവസാനമാകുക. വേനല്‍ക്കാലത്തിന്റെ അവസാനം പ്രത്യക്ഷപ്പെട്ട് ശൈത്യകാലം മുഴുവന്‍ കാണാന്‍ കഴിയുന്നതാണ് സുഹൈല്‍ നക്ഷത്രം. രാജ്യത്ത് അതികഠിനമായ ചൂടാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. ഇപ്പോള്‍ അന്‍പത് ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് യുഎഇയിലെ താപനില.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി കെട്ടിട ദുരന്തം; മരണം മൂന്നായി; രണ്ട് പേരുടെ നില ഗുരുതരം

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയില്‍ ആറുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണം മൂന്നായി....

ഇന്ത്യ ഷിപ്പ് ടെക്നോളജി സെന്ററിൽ ജോലി നേടാൻ അവസരം

0
കൊച്ചി: ഇന്ത്യ ഷിപ്പ് ടെക്നോളജി സെന്ററിൽ ജോലി നേടാൻ അവസരം വന്നെത്തി....

ആശുപത്രി ജീവനക്കാരെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശിവസേന നേതാക്കൾക്കെതിരെ പരാതി

0
മുംബൈ: മഹാരാഷ്ട്രയിൽ ആശുപത്രി ജീവനക്കാരെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശിവസേന നേതാക്കൾക്കെതിരെ...

സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് എം.ജി ഗീതമ്മയെ ഡി.സി.സി ആദരിച്ചു

0
ഇലന്തൂർ: സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് കടമ്മനിട്ട എം.റ്റി എൽ.പി സ്കൂൾ...