ഇലന്തൂർ: സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് കടമ്മനിട്ട എം.റ്റി എൽ.പി സ്കൂൾ അദ്ധ്യാപികയും ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ എം.ജി ഗീതമ്മയെ ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃസമ്മേളനത്തിൽ ആദരിച്ചു. ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ സംസ്ഥാന സഹകരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ലിജു ഷാൾ അണിയിച്ച് ആദരിച്ചു. കെ.പി.സി.സി കോർകമ്മിറ്റി അംഗം പ്രൊഫ.പി.ജെ കുര്യൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി പി.മോഹൻരാജ്, എം.എൽ.എ മാരായ അബിൻ വർക്കി, സി.വി ശാന്തകുമാർ, മുൻ എം.എൽ.എ മാലേത്ത് സരളാദേവി , എ.ഷംസുദ്ദീൻ, ജോർജ്ജ് മാമ്മൻ കൊണ്ടൂർ, ദീനാമ്മ റോയി, അനീഷ് വരിക്കണ്ണാമല ,മാത്യു കുളത്തുങ്കൽ, തേരകത്ത് മണി, റോബിൻ പീറ്റർ,സാമുവൽ കിഴക്കുപുറം, വെട്ടൂർ ജ്യോതി പ്രസാദ്, എ.സുരേഷ്കുമാർ , അനിൽ തോമസ്, സജി കൊട്ടക്കാട്, കാട്ടൂർ അബ്ദുൾ സലാം, കെ. ജാസിംകുട്ടി, ഏബ്രഹാം മാത്യു പനച്ചിമൂട്ടിൽ, സുരേഷ് കോശി, റെജി തോമസ്, തോപ്പിൽ ഗോപകുമാർ , കെ.കെ റോയിസൺ, സുനിൽ എസ്. ലാൽ, ജി.സതീഷ് ബാബു സുനിൽ പുല്ലാട്, ഹരികുമാർ പുതങ്കര,അജു ഏഴംകുള , സതീഷ് കെ പണിക്കർ, എസ്.വി പ്രസന്നകുമാർ, എം വി ഫിലിപ്പ്,ജെറി മാത്യു സാം, ഏബ്രഹാം കുന്നുകണ്ടത്തിൽ, എലിസബത്ത് അബു, രജനി പ്രദീപ് എന്നിവർ പ്രസംഗിച്ചു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 85471 98263/ mail – [email protected]































