ഇന്ത്യ ഷിപ്പ് ടെക്നോളജി സെന്ററിൽ ജോലി നേടാൻ അവസരം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഇന്ത്യ ഷിപ്പ് ടെക്നോളജി സെന്ററിൽ ജോലി നേടാൻ അവസരം വന്നെത്തി. 9 ഒഴിവുകളാണ് ഉള്ളത്. കൊച്ചിയിലാണ് നിയമനം ലഭിക്കുക. എഞ്ചിനിയറിംഗ് മാനേജർ, മാനേജർ (ട്രെയിനിംഗ് ആൻ്റ് സ്കിൽ ഡെവലെപ്പ്മെൻ്റ്), ലീഡ് എ‍ഞ്ചിനീയർ എന്നീ തസ്തികകളിലായാണ് നിയമനം. നേവൽ ആർക്കിടെക്ചർ എഞ്ചിനിയറിംഗ് അല്ലെങ്കിൽ മറൈൻ എഞ്ചിനിയറിംഗ് അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനിയറിംഗിൽ ബിരുദം ഉള്ളവർക്ക് എഞ്ചിനിയറിംഗ് മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കാം. ഉദ്യോ​ഗാർഥികൾക്ക് ഷിപ്പ് ബിൽഡിംഗ് പ്രൊജക്ടുകൾ മാനേജ് ചെയ്യുന്നതിലോ മാരിടൈം സെക്ടറിലോ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. രണ്ട് ലക്ഷം രൂപവരെ ശമ്പളം ലഭിക്കും.

മെക്കാനിക്കൽ എഞ്ചിനീയറിംഗ് / നേവൽ ആർക്കിടെക്ചർ എഞ്ചിനീയറിംഗ് / മറൈൻ എഞ്ചിനീയറിങ് ബിരുദം ഉള്ളവർക്കാണ് ലീഡ് എഞ്ചിനീയർ തസ്തികയിലേക്ക് അപേക്ഷിക്കാനാകുക. 12 വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 1,25,000 രൂപവരെ ശമ്പളമായി ലഭിക്കും. നേവൽ ആർക്കിടെക്ചർ എഞ്ചിനീയറിംഗ് / ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് / മറൈൻ എഞ്ചിനീയറിംഗ് / മെക്കാനിക്കൽ എഞ്ചിനീയറിംഗ് / ഇൻഡസ്ട്രിയൽ എഞ്ചിനീയറിംഗ് / പ്രൊഡക്ഷൻ എഞ്ചിനീയറിംഗ് ബിരുദമുള്ളവർക്ക് മാനേജർ (ട്രെയിനിംഗ് ആൻ്റ് സ്കിൽ ഡെവലെപ്പ്മെൻ്റ്) എന്ന തസ്തികയിലേക്ക് അപേക്ഷിക്കാൻ സാധിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യയും ചൈനയും തമ്മിലുള്ള ആദ്യ കോർപ്സ് കമാൻഡർ തല ചർച്ച ഇന്ന് നടക്കും

0
ഡൽഹി: അരുണാചൽ പ്രദേശിലെ എൽ.എസ്.സിക്ക് സമീപമുള്ള വാച്ച-ദാമൈ അതിർത്തി മീറ്റിംഗ് പോയിന്റിൽ...

ഭാരത് മാലാ പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്ര സർക്കാർ നിർദേശിച്ച ഗ്രീൻ ഫീൽഡ് ഹൈവേ യാഥാർഥ്യമാക്കാൻ...

0
കാഞ്ഞിരപ്പള്ളി: വിഴിഞ്ഞം പദ്ധതിയുടെ പ്രയോജനം കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലക്ക് ലഭിക്കാൻ...

കൈപമംഗലം വാഹനാപകടത്തിൽ രൂക്ഷപ്രതികരണവുമായി സുരേഷ് ഗോപി

0
തൃശൂർ: കൈപമംഗലത്ത് തമിഴ്‌നാട് സ്വദേശികളായ എട്ട് പേരുടെ ദാരുണ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ...

പിണറായി വിജയന്റെ കണ്ണൂർ പ്രസംഗത്തെ പൂർണമായി ന്യായീകരിച്ച് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി

0
ഡൽഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂർ പ്രസംഗത്തെ പൂർണമായി ന്യായീകരിച്ച്...