ഡോക്ടർമാരെയും പ്രൊഫസർമാരെയും പോലെ ഇനി അധ്യാപകർക്കും ‘Tr’ ; ചരിത്രപ്രഖ്യാപനവുമായി കർണാടക സർക്കാർ

For full experience, Download our mobile application:
Get it on Google Play

കർണാടക : ഇനി അധ്യാപകർക്ക് പേരിന് മുൻപായി ‘Tr’ (ടീച്ചർ) ചേർക്കാം. ഔദ്യോഗിക പദവി സൂചിപ്പിക്കുന്ന പദം പേരിനൊപ്പം ഉപയോഗിക്കാൻ സർക്കാർ ഔദ്യോഗിക അനുമതി നൽകി. വിജയനഗര ജില്ലയിലെ കൂട്ലിഗിയിൽ നടന്ന അധ്യാപകദിന ചടങ്ങിൽ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറാണ് ചരിത്രപരമായ ഈ പ്രഖ്യാപനം നടത്തിയത്. രാജ്യത്ത് ആദ്യമായാണ് അധ്യാപകർക്ക് ഇത്തരത്തിൽ പേരിന് മുന്നിൽ പദവി സൂചിപ്പിക്കുന്ന നാമം ചേർക്കാൻ അനുമതി നൽകുന്നത്.

ഡോക്ടർമാർ ‘Dr.’ എന്നും പ്രൊഫസർമാർ ‘Prof.’ എന്നും പേരിന് മുന്നിൽ ചേർക്കുന്നതിന് സമാനമായാണ് അധ്യാപകർക്കും ‘Tr.’ എന്ന പദവി നൽകുന്നത്. അധ്യാപകരെ ബഹുമാനിക്കുന്ന സമൂഹം യഥാർത്ഥത്തിൽ രാജ്യത്തിന്റെ ഭാവിയാണ് സുരക്ഷിതമാക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ജീവൻ നൽകുന്ന മാതാപിതാക്കളെപ്പോലെ തന്നെ പ്രധാനമാണ് ജീവിതം രൂപപ്പെടുത്തുന്ന ഗുരുക്കന്മാരുടെ സ്ഥാനമെന്നും, കർണാടക സർക്കാർ അധ്യാപകരെ ആദരവോടെ വണങ്ങുന്നുവെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭാരത് മാലാ പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്ര സർക്കാർ നിർദേശിച്ച ഗ്രീൻ ഫീൽഡ് ഹൈവേ യാഥാർഥ്യമാക്കാൻ...

0
കാഞ്ഞിരപ്പള്ളി: വിഴിഞ്ഞം പദ്ധതിയുടെ പ്രയോജനം കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലക്ക് ലഭിക്കാൻ...

കൈപമംഗലം വാഹനാപകടത്തിൽ രൂക്ഷപ്രതികരണവുമായി സുരേഷ് ഗോപി

0
തൃശൂർ: കൈപമംഗലത്ത് തമിഴ്‌നാട് സ്വദേശികളായ എട്ട് പേരുടെ ദാരുണ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ...

പിണറായി വിജയന്റെ കണ്ണൂർ പ്രസംഗത്തെ പൂർണമായി ന്യായീകരിച്ച് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി

0
ഡൽഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂർ പ്രസംഗത്തെ പൂർണമായി ന്യായീകരിച്ച്...

ഇന്ത്യ ഷിപ്പ് ടെക്നോളജി സെന്ററിൽ ജോലി നേടാൻ അവസരം

0
കൊച്ചി: ഇന്ത്യ ഷിപ്പ് ടെക്നോളജി സെന്ററിൽ ജോലി നേടാൻ അവസരം വന്നെത്തി....