ബൈക്കിലെത്തി മൊബൈലും മാലയും തട്ടിപ്പറിക്കുന്ന സംഘങ്ങള്‍ സജീവം

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട്: കാസര്‍കോട് മേല്‍പ്പറമ്പില്‍ ബൈക്കിലെത്തിയ യുവാവ് യുവതിയുടെ മാല പൊട്ടിച്ച് കടന്നതായി പരാതി. ചെമ്മനാട് ചാമക്കടവിലെ സെല്‍വിയുടെ നാലു ഗ്രാമിന്റെ മാലയാണ് പൊട്ടിച്ചത്. കപ്പണയടുക്കം- കൊമ്പനടുക്കം റോഡരികിലൂടെ നടന്ന് പോകുമ്പോഴാണ് പിന്നിലൂടെ ബൈക്കിലെത്തിയ യുവാവ് മാല തട്ടിപ്പറിച്ച് രക്ഷപ്പെട്ടതെന്ന് സെല്‍വി പറഞ്ഞു. റോസ് നിറത്തിലുള്ള ഷര്‍ട്ട് ധരിച്ച് കറുത്ത ബൈക്കിലെത്തിയ വ്യക്തിയാണ് മാല തട്ടിപ്പറിച്ചതെന്ന് മേല്‍പ്പറമ്പ് പോലീസില്‍ നല്‍കിയ പരാതിയില്‍ ശെല്‍വി പറഞ്ഞു. ബൈക്കിലെത്തിയ സംഘം യുവതിയുടെ കൈയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച് രക്ഷപ്പെട്ട സംഭവവും ജില്ലയിലുണ്ടായി.

ഫോണില്‍ സംസാരിച്ച് നടന്ന് പോകുന്നതിനിടെയാണ് ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിസരത്ത് വച്ച് ബൈക്കിലെത്തിയ സംഘം മൊബെെൽ തട്ടിപ്പറിച്ചത്. ഇരു സംഭവങ്ങളിലും പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ബൈക്കിലെത്തി തട്ടിപ്പറിക്കുന്ന സംഘങ്ങള്‍ ജില്ലയില്‍ സജീവമാകുന്നതായി സമീപകാലത്തെ കേസുകള്‍ വ്യക്തമാക്കുന്നു. നേരത്തെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത് വിട്ടുള്ള അന്വേഷണം പോലീസ് നടത്തിയിരുന്നെങ്കിലും മിക്ക കേസുകളിലും പ്രതികളെ പിടികൂടാനായിട്ടില്ല. വ്യാജ നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിച്ച ഇരുചക്രവാഹനങ്ങളിലാണ് സംഘങ്ങള്‍ എത്തുന്നതെന്നതാണ് കാരണം. ഹെല്‍മെറ്റ് ഉപയോഗിച്ച് മുഖം മറക്കുക കൂടി ചെയ്യുന്നതോടെ പ്രതികളെ തിരിച്ചറിയാന്‍ സാധിക്കുന്നില്ലെന്ന് പോലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി കെട്ടിട ദുരന്തം; മരണം മൂന്നായി; രണ്ട് പേരുടെ നില ഗുരുതരം

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയില്‍ ആറുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണം മൂന്നായി....

ഇന്ത്യ ഷിപ്പ് ടെക്നോളജി സെന്ററിൽ ജോലി നേടാൻ അവസരം

0
കൊച്ചി: ഇന്ത്യ ഷിപ്പ് ടെക്നോളജി സെന്ററിൽ ജോലി നേടാൻ അവസരം വന്നെത്തി....

ആശുപത്രി ജീവനക്കാരെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശിവസേന നേതാക്കൾക്കെതിരെ പരാതി

0
മുംബൈ: മഹാരാഷ്ട്രയിൽ ആശുപത്രി ജീവനക്കാരെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശിവസേന നേതാക്കൾക്കെതിരെ...

സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് എം.ജി ഗീതമ്മയെ ഡി.സി.സി ആദരിച്ചു

0
ഇലന്തൂർ: സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് കടമ്മനിട്ട എം.റ്റി എൽ.പി സ്കൂൾ...