റാന്നി : റാന്നിയില്‍ ഇഎസ്‌ഐ ഡിസ്‌പെന്‍സറി അനുവദിച്ചതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. 115- മത് റീജിയണല്‍ ബോര്‍ഡ് ഇഎസ്‌ഐ കോര്‍പ്പറേഷന്‍ യോഗത്തിലാണ് തീരുമാനം. ഇഎസ്‌ഐ രജിസ്‌ട്രേഷനുള്ള ഉള്ള സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് സൗജന്യ സേവനം ഉറപ്പാക്കാന്‍ ഇതുവഴി സാധിക്കും.
തോട്ടം മേഖലയില്‍ ജോലി ചെയ്യുന്നവര്‍, സ്വകാര്യ കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ എന്നിവര്‍ക്കും ഇന്ത്യയിലെവിടെയും ഉള്ള സ്വകാര്യമേഖലയില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്കും ഇഎസ്‌ഐ ഡിസ്‌പെന്‍സറി വഴി സൗജന്യചികിത്സ ഉറപ്പാക്കാനാകും.
ഇഎസ്‌ഐ ഡിസ്‌പെന്‍സറി വഴി മറ്റ് സ്വകാര്യ ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്നവര്‍ക്കും സൗജന്യ ചികിത്സ ലഭ്യമാക്കും. കൂടാതെ ഇവിടെ നിന്ന് പുറത്തേക്ക് കുറിച്ചു നല്‍കുന്ന മരുന്നുകളും സൗജന്യമായിരിക്കും.