കോൺഗ്രസുമായി ദേശീയ തലത്തിൽ സഖ്യം വേണ്ടെന്ന സിപിഎം നിലപാട് അന്ധമായ കോൺഗ്രസ് വിരോധം : ഇ.ടി മുഹമ്മദ് ബഷീർ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്‌ : കോണ്‍ഗ്രസുമായി ദേശീയ തലത്തില്‍ സഖ്യം വേണ്ടെന്ന സിപിഎം നിലപാട് അന്ധമായ കോണ്‍ഗ്രസ് വിരോധത്താലാണെന്ന് മുസ്‌ലിം ലീഗ് എംപി ഇ.ടി മുഹമ്മദ് ബഷീര്‍. സിപിഎം എക്കാലത്തും ബിജെപിക്ക് വഴിയൊരുക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം വിമര്‍ശിച്ചു. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോജിച്ച രാഷ്ട്രീയ ധരണി ഉണ്ടാക്കുന്നതിന് പകരം നിഷേധാത്മകമായ സമീപനം സ്വീകരിക്കുകയാണ് സിപിഎം.

അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ അതേ നിലപാട് ആവര്‍ത്തിക്കുകയാണ് സിപിഎം. ബിജെപിയെ അധികാരത്തില്‍ എത്തിച്ചതിനു കാരണം അന്ധമായ കോണ്‍ഗ്രസ് വിരോധമാണ്. കോണ്‍ഗ്രസ്സിനെ മുന്നില്‍ നിര്‍ത്തി എല്ലാ പാര്‍ട്ടികളും കൂടി ചേര്‍ന്ന് കൊണ്ട് ബി ജെ പി ക്കെതിരായി വരുന്നതിന് പകരം പ്രതിപക്ഷത്തിന്റെ യോജിപ്പിനെ തന്നെ ശിഥിലമാക്കുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നതെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ വ്യക്തമാക്കി.

അബ്ദുസമദ് പൂക്കോട്ടൂരിന്റെ പ്രസ്താവന തെറ്റായാണ് വ്യാഖ്യാനിക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. അബ്ദു സമദ് പൂക്കോട്ടൂര്‍ കമ്മ്യൂണിസ്റ്റ് അനുകൂല നിലപാട് സ്വീകരിച്ചു എന്നു പ്രചരിപ്പിക്കുന്നത് ശരിയല്ല. അദ്ദേഹത്തിന്റെ ലേഖനങ്ങളും പ്രഭാഷണങ്ങളും കമ്മ്യൂണിസ്റ്റ് അനുകൂലമാകാറില്ലെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ വിശദീകരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...