യാത്രക്കാരിയോട് മോശമായി പെരുമാറിയ കെഎസ്‌ആര്‍ടിസി കണ്ടക്ടറെ പിരിച്ചുവിട്ടു

For full experience, Download our mobile application:
Get it on Google Play

വൈക്കം : യാത്രക്കാരിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ കെഎസ്‌ആര്‍ടിസി കണ്ടക്ടറെ പിരിച്ചുവിട്ടു. വൈക്കം ഡിപ്പോ കണ്ടക്ടര്‍ പി.പി അനിലിനെയാണ് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടത്. കണ്ടക്ടറുടെ പ്രവൃത്തി കോര്‍പറേഷന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കിയെന്നും അന്വേഷണത്തില്‍ വിലയിരുത്തി. യാത്രക്കാരിക്ക് ടിക്കറ്റ് നല്‍കുന്ന സമയത്ത് അപമര്യാദയായി പെരുമാറിയെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി.
2021 നവംബര്‍ 25 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

ടിക്കറ്റ് നല്‍കുമ്പോള്‍ യാത്രക്കാരിയോട് പ്രതി അപമര്യാദയായി പെരുമാറുകയായിരുന്നു. സംഭവത്തില്‍ അന്ന് തന്നെ പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ അനിലിനെ കെഎസ്‌ആര്‍ടിസി സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. സംഭവത്തെ കുറിച്ച്‌ അനിലിനോട് വിശദീകരണം തേടിയിരുന്നെങ്കിലും അതുണ്ടാകാത്ത സാഹചര്യത്തിലാണ് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടുകൊണ്ട് കെഎസ്‌ആര്‍ടിസി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഉത്തരവിറക്കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...