ചരിത്ര സ്മരണകളുറങ്ങുന്ന വകയാറിലെ എട്ടാംകുറ്റി സംരക്ഷണമില്ലാതെ പെരുവഴിയില്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : ചരിത്ര സ്മരണകളുറങ്ങുന്ന വകയാറിലെ എട്ടാംകുറ്റി സംരക്ഷണമില്ലാതെ പെരുവഴിയിലായി. പുനലൂർ – മുവാറ്റുപുഴ സംസ്ഥാന പാതയുടെ വികസനത്തിന്‍റെ ഭാഗമായി ഇളക്കിമാറ്റിയ എട്ടാം കുറ്റി ഇതുവരെ പുന:സ്ഥാപിച്ചില്ല. രാജഭരണ കാലത്ത് രണ്ട് മൈൽ കൂടുമ്പോൾ ദൂരം കണക്കാക്കാൻ സ്ഥാപിച്ചിരുന്ന കുറ്റികളിലൊന്നാണിത്. പത്തനാപുരം – കോന്നി റോഡിൽ എട്ടാംകുറ്റി വകയറിലും പത്താംകുറ്റി കോന്നിയിലുമായിരുന്നു. വകയാറിൽ നേരത്തെ വലിയകാവ് എന്നരിയപ്പെട്ടിരുന്ന സ്ഥലം മൈൽക്കുറ്റി സ്ഥാപിച്ചതോടെ എട്ടാംകുറ്റിയെന്ന് അറിയപ്പെട്ടുതുടങ്ങി. വകയാർ കോട്ടയം മൂക്കിനും കുളത്തിങ്കലിനും ഇടയിലുള്ള ഭാഗമാണിത്. കലഞ്ഞൂരിനും പത്തനാപുരത്തിനും ഇടയിൽ അത്തരത്തിൽ ഒന്നാം കുറ്റിയെന്ന സ്ഥലപ്പേരും ഉണ്ടായി. നൂറു വർഷങ്ങൾക്ക് മുമ്പ് മൺപാതയായിരുന്നു ഇത്.

പത്തനാപുരം മുതൽ കോന്നി വരെ പത്തുമൈൽ ആയിരുന്നു ദൂരം. അക്കാലത്ത് റോഡിൽ വിവിധ നിറത്തിലുമുള്ള മൈൽക്കുറ്റികൾ ഉണ്ടായിരുന്നു. ഓറഞ്ച് നിറമുള്ള മൈൽക്കുറ്റികൾ ഗ്രാമ പ്രദേശത്തേക്ക് പ്രവേശിക്കാൻ തുടങ്ങുന്നുവെന്നും പച്ചനിറമുള്ള മൈൽക്കുറ്റികൾ സംസ്ഥാനപാതയിലേക്ക് പ്രവേശിക്കാൻ തുടങ്ങുന്നുവെന്നും മഞ്ഞനിറമുള്ള മൈൽക്കുറ്റികൾ ദേശീയ പാതയിലേക്ക് പ്രവേശിക്കുന്നു എന്നും സൂചിപ്പിക്കാനുള്ളതായിരുന്നു. രണ്ടു വർഷം മുമ്പ് പുനലൂർ – മുവാറ്റുപുഴ സംസ്ഥാനപാത വികസിപ്പിച്ചപ്പോഴാണ് വകയാറിലെ എട്ടാം കുറ്റി ഇളക്കിമാറ്റിയത്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്ദിര കട്ട് അവസാനിപ്പിച്ചില്ലെങ്കിൽ കടുത്ത പ്രതിഷേധം ; കെ.എൻ. ബാലഗോപാൽ

0
തിരുവനന്തപുരം: പവര്‍കട്ടില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ എന്‍...

പി.കെ. കുഞ്ഞാലിക്കുട്ടിയെ അപമാനിച്ചെന്ന് ആരോപണം; യൂട്യൂബ് ചാനലിനെതിരെ പരാതിയുമായി യൂത്ത് ലീഗ്

0
മലപ്പുറം: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി...

ട്രാഫിക് ഡിവൈഡർ തൂണുകൾ തകർന്നു ; പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ അപകടഭീഷണി

0
റാന്നി : പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അതീവ അപകട മേഖലയായ സ്ഥലങ്ങളില്‍...

റാന്നി വൺവേ പാലം നിർമ്മാണം പുനരാരംഭിച്ചു ; പഴകുളം മധു എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ...

0
റാന്നി: കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ആരംഭിച്ച് പകുതിവഴിയിൽ നിർമ്മാണം നിലച്ചുപോയ റാന്നി...