ഏറ്റുമാനൂരിൽ കൂട്ടുകാർ ഉപേക്ഷിച്ചയാൾ രാവിലെ കടത്തിണ്ണയിൽ മരിച്ച നിലയിൽ

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ഏറ്റുമാനൂരിൽ ഓട്ടോറിക്ഷാ ഡ്രൈവർ റോഡിൽ ഉപേക്ഷിച്ചയാൾ മരിച്ച സംഭവത്തിൽ ദുരൂഹത. മരിച്ചത് അതിരമ്പുഴ പുത്തൻ പുരയ്ക്കൽ സ്വദേശി ബിനുവാണെന്നു (36) തിരിച്ചറിഞ്ഞു. ബിനുവും ബന്ധുവായ നൗഫലുമാണ് ഓട്ടോറിക്ഷയിലുണ്ടായിരുന്നത്. ഇരുവരും മദ്യപിച്ചിരുന്നു. ബിനുവിന് അപസ്മാരമുണ്ട്. അതിനാൽ മരണ കാരണത്തിൽ സംശയമുണ്ടെന്ന് പോലീസ് പറഞ്ഞു.

ഏറ്റുമാനൂർ സെൻട്രൽ ജംക്‌ഷനില്‍ പുലർച്ചെ 12.10 ന് ആയിരുന്നു സംഭവം. നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വലതു വശത്തേക്ക് മറിയുകയായിരുന്നു. ബിനുവിന്റെ ദേഹത്തേക്കാണ് ഓട്ടോറിക്ഷ മറിഞ്ഞതെന്ന് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഈ സമയം സെൻട്രൽ ജംക്‌ഷനിൽ ഉണ്ടായിരുന്ന നാട്ടുകാരുടെ നേതൃത്വത്തില്‍ ഓട്ടോ നേരെ വയ്ക്കുകയും പരുക്കേറ്റ ബിനുവിനെ നടപ്പാതയിൽ ഇരുത്തുകയും ചെയ്തു.

ഇരുവരും പരസ്പരം സംസാരിക്കുന്നതായി ദൃശ്യങ്ങളിൽ കാണാം. പുലർച്ചെ 3 മണിയോടെ നൗഫൽ ഓട്ടോറിക്ഷ എടുത്തുപോയി. ബിനു കടത്തിണ്ണയിൽ ഇരുന്നു. അൽപം കഴിഞ്ഞ് അസ്വസ്ഥനായ ബിനു‌ പിന്നീട് മരിച്ചു. ബിനു അനക്കമില്ലാതെ കിടക്കുന്നത് കണ്ട് നാട്ടുകാരാണ് പോലീസില്‍ വിവരമറിയിച്ചത്. ഏറ്റുമാനൂർ പോലീസ് സ്ഥലത്തെത്തി മരണം സ്ഥിരീകരിച്ചു.

അഗ്നിശമന സേനയുടെ ആംബുലൻസിൽ ബിനുവിന്റെ മൃതദേഹം ആശുപത്രിയിലെത്തിച്ചു. മൃതദേഹം ഇപ്പോൾ കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിലാണ്. പോസ്റ്റ്മോർട്ടം ഉടനെ നടക്കും. മരണ കാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പോസ്റ്റ്മോർട്ടത്തിൽ ലഭിച്ചേക്കുമെന്നാണ് സൂചന. ഓട്ടോയ്ക്കും ഓട്ടോ ഡ്രൈവർക്കുമായുള്ള തെരച്ചിൽ ആരംഭിച്ചെന്ന് ഏറ്റുമാനൂർ പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...