കർഷകസമരം : റോഡ്​ അനന്തമായി അടച്ചിടാനാവില്ലെന്ന്​ സുപ്രീംകോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : കർഷക സമരത്തെ തുടർന്നുണ്ടായ റോഡ്​ അടക്കലിൽ അതൃപ്​തി പ്രകടിപ്പിച്ച്​ സുപ്രീംകോടതി. ഇതിനെതിരെ വാക്കാൽ പരാമർശവും കോടതി നടത്തി. കേന്ദ്രസർക്കാറിന്‍റെ വിവാദമായ മൂന്ന്​ കാർഷിക നിയമങ്ങൾക്കെതിരായി ഡൽഹിയിൽ നടക്കുന്ന പ്രതിഷേധത്തെ തുടർന്നാണ്​ റോഡുകൾ അടച്ചത്​. നോയിഡ സ്വദേശിയായ മോണിക്ക അഗർവാൾ നൽകിയ ഹരജി പരിഗണിക്കു​േമ്പാഴാണ്​ സുപ്രീംകോടതി പരാമർശം. റോഡ്​ അടച്ചതിനാൽ യാത്ര വൈകുന്നുവെന്നായിരുന്നു മോണിക്കയുടെ പരാതി.

ജസ്റ്റിസ്​ സഞ്​ജയ്​ കൗൾ അധ്യക്ഷനായ ബെഞ്ചാണ്​ ഹരജി പരിഗണിച്ചത്​. റോഡുകൾ അനന്തമായി അടച്ചിടാനാവില്ലെന്ന്​ സുപ്രീംകോടതി നിരീക്ഷിച്ചു. പ്രശ്​നങ്ങൾ കോടതിയിലോ പാർലമെന്‍റി​ലെ ചർച്ചകളിലൂടെയോ പരിഹരിക്കണമെന്നും കോടതി വ്യക്​തമാക്കി. കാർഷിക നിയമങ്ങളെ കുറിച്ച്​ ചർച്ച ചെയ്യാൻ ഉന്നതാധികാര സിമിതിയെ നിയോഗിച്ചിട്ടു​ണ്ടെന്ന്​ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. എന്നാൽ കർഷക സംഘടനകൾ ചർച്ചകളുമായി സഹകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഷഹീൻബാഗ്​ പ്രക്ഷോഭസമയത്തും സുപ്രീംകോടതി സമാനനിരീക്ഷണം നടത്തിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...