വയോധികര്‍ തമ്മിലുണ്ടായ വാക്കേറ്റവും തര്‍ക്കത്തിനുമൊടുവില്‍ കുത്തേറ്റയാള്‍ കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ഏറ്റുമാനൂരിനു സമീപം കട്ടച്ചിറയില്‍ വയോധികര്‍ തമ്മിലുണ്ടായ വാക്കേറ്റവും തര്‍ക്കത്തിനുമൊടുവില്‍ കുത്തേറ്റയാള്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടയാളുടെ കൃഷി സ്ഥലത്ത് ജോലിയ്ക്കായി എത്തിച്ച ആളെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ചുള്ള കുത്തിലും കൊലപാതകത്തിലും കലാശിച്ചത്.

സംഭവത്തില്‍ കേസെടുത്ത കിടങ്ങൂര്‍ പോലീസ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തു. വാക്കുതര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെ കുത്തേറ്റ പുന്നത്തുറ വെസ്റ്റ് മാമ്മൂട്ടില്‍ എം.കെ.കുഞ്ഞുമോനാണ് (69) മരിച്ചത്. കുഞ്ഞുമോനെ കുത്തിയ കട്ടച്ചിറ രതീഷ് ഭവനില്‍ അക്ഷരം രവി (79) പോലീസ് പിടിയിലായി. ഇരുവരും മദ്യപിച്ചിരുന്നതായും വാക്കുതര്‍ക്കത്തിനിടെ സ്‌കൂഡ്രൈവര്‍ ഉപയോഗിച്ച്‌ കുത്തുകയായിരുന്നുവെന്നുമാണ് സൂചന.

ചൊവ്വാഴ്ച ഉച്ചയോടെയാണ് കേസിനാസ്പദമായ സംഭവം. കൊല്ലപ്പെട്ട കുഞ്ഞുമോന്‍ കട്ടച്ചിറയ്ക്കു സമീപത്ത് സ്ഥലം പാട്ടത്തിന് എടുത്ത് കൃഷി ചെയ്യുന്നുണ്ട്. ഇതിനു സമീപത്തായാണ് രവി താമസിക്കുന്നത്. ചൊവ്വാഴ്ച രാവിലെ സ്വന്തം കൃഷിയിടത്തിലെ ജോലികള്‍ക്കായി എത്തിയ കുഞ്ഞുമോന്‍  ഒരാളെയും ഒപ്പം കൂട്ടിയിരുന്നു. ഇവിടെ എത്തിയ കുഞ്ഞുമോന്‍റെ ജോലിക്കാരനെ രവി വിളിച്ചുകൊണ്ടു പോയി.

രവി ജോലിക്കാരനെ വിളിച്ചു കൊണ്ടു പോയ സ്ഥലത്തേയ്ക്ക് അല്‍പ സമയത്തിന് ശേഷം കുഞ്ഞുമോന്‍ എത്തി. ഈ സമയം ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടാകുകയും കയ്യിലിരുന്ന സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച്‌ രവി കുഞ്ഞുമോനെ കുത്തുകയുമായിരുന്നുവെന്നും  പോലീസ് പറയുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് കുഞ്ഞുമോനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. സംഭവത്തില്‍ ഉള്‍പ്പെട്ട രവിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാളുടെ അറസ്റ്റ് വൈകിട്ടോടെ രേഖപ്പെടുത്തിയേക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...

ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കും ; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കിയതായി ആരോഗ്യ...

0
തിരുവനന്തപുരം : ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ...

കെഎഫ്‌സി ഔട്ട്ലെറ്റിൽ നിന്ന് പഴകിയ ഇറച്ചി പിടിച്ചു

0
മംഗളൂരു: ചീഞ്ഞതും ദുർഗന്ധം വമിക്കുന്നതുമായ ഇറച്ചി വിതരണം ചെയ്തെന്ന പരാതിയെ...