ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ചാര്‍ത്തുന്ന സ്വര്‍ണ മാല കാണാനില്ല

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ചാര്‍ത്തുന്ന സ്വര്‍ണ മാല കാണാനില്ല. ക്ഷേത്രത്തില്‍ പുതിയ മേല്‍ശാന്തി പത്മനാഭന്‍ സന്തോഷ് ചുമതല ഏറ്റെടുത്തപ്പോഴാണ് ഇക്കാര്യം അറിഞ്ഞത്. സ്വര്‍ണം കെട്ടിയ രുദ്രാക്ഷമാല കാണാനില്ലെന്ന പരാതിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തിരുവാഭരണം കമ്മീഷണര്‍ അന്വേഷണം ആരംഭിച്ചു.

മാലയുടെ തൂക്കം തിട്ടപ്പെടുത്തിയിട്ടില്ല. അടുത്ത ദിവസം ക്ഷേത്രത്തില്‍ എത്തി തെളിവുകള്‍ ശേഖരിക്കുമെന്ന് കമ്മീഷണര്‍ എസ്. അജിത് കുമാര്‍ പറഞ്ഞു. മാല നഷ്ടപ്പെട്ടതു സംബന്ധിച്ച്‌ റിപ്പോര്‍ട്ട് തേടിയതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു പറഞ്ഞു.

കഴിഞ്ഞ മാസമാണ് പുതിയ മേല്‍ശാന്തി ചുമതലയേറ്റത്. ചുമതലയേറ്റ ഉടന്‍ പൂജാകാര്യങ്ങളുമായി ബന്ധപ്പെട്ട എല്ലാ സാമഗ്രികളും ദേവസ്വം അധികൃതരുടെ സാന്നിധ്യത്തില്‍ സാക്ഷ്യപ്പെടുത്തി നല്‍കണമെന്നു മേല്‍ശാന്തി ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ ദേവസ്വം അസിസ്റ്റന്റ് കമ്മിഷണറുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ പരിശോധിച്ചപ്പോഴാണ് മാല നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. ദേവസ്വം വിജിലന്‍സിനും പരാതി ലഭിച്ചിരുന്നതായി വിജിലന്‍സ് എസ്‌പി പി. ബിജോയ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മന്ത്രി ഷിബു ബേബി ജോണ്‍ നാളെ (ജൂണ്‍ 25) റാന്നിയില്‍

0
പത്തനംതിട്ട : ജില്ലയിലെ വന്യജീവി - മനുഷ്യ സംഘര്‍ഷം മനസിലാക്കുന്നതിനും ദുരിന്ത...

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം : കര്‍മ്മ 2.0 പദ്ധതിക്ക് ജില്ലയില്‍ തുടക്കം

0
പത്തനംതിട്ട: ആരോഗ്യവകുപ്പിന്റെയും ആരോഗ്യകേരളത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി...

കുന്നന്താനം ഗ്രാമപഞ്ചായത്തില്‍ യോഗ ദിനാചരണം നടന്നു

0
കുന്നന്താനം: കുന്നന്താനം ഗ്രാമ പഞ്ചായത്ത് ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ യോഗ ഗ്രാമം...

എന്റെ പുസ്തകം, എന്റെ കുറിപ്പ്, എന്റെ എഴുത്ത് പെട്ടിക്ക് – പദ്ധതിക്ക് മങ്ങാരം ഗവ.യു.പി...

0
പന്തളം:  വിദ്യാർത്ഥികളിൽ വായനശീലം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ലെെബ്രറി കൗൺസിൽ പൊതു...