റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ വന്‍ അഴിമതി ; ബി.ജെ.പി

For full experience, Download our mobile application:
Get it on Google Play

പെരുനാട്‌ : ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കാതെ നാല് ലക്ഷം രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ പെരുനാട്‌ പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിക്കെതിരെ ബിജെപി പ്രതിഷേധ ധര്‍ണ്ണ നടത്തി. പ്രതിഷേധ സമരം ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ്  മഞ്ജുള ഹരി ഉദ്ഘാടനം ചെയ്തു.

റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിലാണ് പ്രസിഡണ്ടിന്റിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് രാജ് ചട്ടങ്ങളും ടെന്‍ഡര്‍ നടപടികളും പാലിക്കാതെ ലക്ഷങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കോവിഡ് പ്രതിരോധത്തിന്റെ പേരില്‍ മഹാമാരിയില്‍ വലയുന്ന സാധാരണ ജനങ്ങളില്‍ നിന്നും പണപ്പിരിവ് നടത്തിയ ഭരണ സമിതിയാണ് അനാവശ്യ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ചട്ടവിരുദ്ധമായി നടത്തുന്നത്.  ഇത് ലക്ഷങ്ങളുടെ അഴിമതി നടത്താനുള്ള ശ്രമമാണെന്നും ഇതിനെ നിയമപരമായും ജനകീയ സമരങ്ങളിലൂടെയും പ്രതിരോധിക്കുമെന്ന് ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ്  മഞ്ജുള ഹരി പറഞ്ഞു.

ബിജെപി പെരുനാട് പഞ്ചായത്ത് പ്രസിഡന്റ്  മനീഷ് പെരുനാട് അധ്യക്ഷത വഹിച്ചു. അംഗങ്ങളായ  അരുണ്‍  അനിരുദ്ധന്‍, ശ്യാരി ടി എസ്, ബിജെപി പഞ്ചായത്ത് കമ്മറ്റി നേതാക്കളായ രാജു പോത്തങ്ങാനത്ത്, ബി മോഹനന്‍, സിജു മാടമണ്‍ , സാനു ടി എസ്, ഗോപാകുമാര്‍, അനന്ദു എന്നിവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...