കോട്ടയം : ഏറ്റുമാനൂര്‍ അമ്പലത്തിലെ തിരുവാഭരണത്തിലെ സ്വര്‍ണ രുദ്രാക്ഷ മാല മോഷണം പോയത് തന്നെയെന്ന് ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്. സംഭവത്തില്‍ യഥാര്‍ത്ഥ മാലക്ക് പകരം പുതിയത് മാറ്റിവെയ്ക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ട്.
ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് സംഭവം അധികാരികളെ അറിയിക്കുന്നതില്‍ വീഴ്ച പറ്റിയെന്നും മാലകളുടെ സ്വര്‍ണത്തില്‍ വ്യത്യാസമില്ലെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുവാഭരണം കമ്മീഷണറുടെ റിപ്പോര്‍ട്ടിന് വിരുദ്ധമായിട്ടാണ് ദേവസ്വം വിജിലന്‍സിന്റെ കണ്ടെത്തല്‍.
റിപ്പോര്‍ട്ടില്‍ മുന്‍ മേല്‍ശാന്തിക്കെതിരെയും പരാമര്‍ശമുണ്ട്.ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് അന്വേഷണ റിപ്പോര്‍ട്ട് കൈമാറുകയും ചെയ്തു. ക്ഷേത്രത്തിലെ തിരുവാഭരണങ്ങളുടെയും പൂജാ സാമഗ്രികളുടെയും കണക്കെടുപ്പ് പുതിയ മേല്‍ശാന്തി ചുമതലയേറ്റതിന് ശേഷം നടത്തിയിരുന്നു. വിഗ്രഹത്തില്‍ നിത്യം ചാര്‍ത്തുന്ന തിരുവാഭരണ മാലയില്‍ തുക വ്യത്യാസം ഈ പരിശോധനയില്‍ ആണ് കണ്ടെത്തിയത്.