ഹ​രി​ത’ ​യി​ലെ വി​ദ്യാ​ര്‍​ഥി​നി​ക​ളോ​ട്​ സ്​​ത്രീ​വി​രു​ദ്ധ പ​രാ​മ​ര്‍​ശം ന​ട​ത്തി​യെ​ന്ന കേ​സി​​ല്‍ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട്​ ഉ​ട​ന്‍ കൈ​മാ​റും

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട് : എം.​എ​സ്.​എ​ഫ്​ നേ​താ​ക്ക​ള്‍ ‘ഹ​രി​ത’ ​യി​ലെ വി​ദ്യാ​ര്‍​ഥി​നി​ക​ളോ​ട്​ സ്​​ത്രീ​വി​രു​ദ്ധ പ​രാ​മ​ര്‍​ശം ന​ട​ത്തി​യെ​ന്ന കേ​സി​​ല്‍ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട്​ ഉ​ട​ന്‍ കൈ​മാ​റും. ചെ​മ്മ​ങ്ങാ​ട് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സി. ​അ​നി​ത​കു​മാ​രി​യാ​ണ്​ കേ​സ്​ അ​ന്വേ​ഷി​ക്കു​ന്ന​ത്. സി​റ്റി പപോലീ​സ് മേ​ധാ​വി എ.​വി. ജോ​ര്‍​ജി​ന്​ ഒ​രാ​ഴ്​​ച​ക്കു​ള്ളി​ല്‍ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട്‌ ന​ല്‍​കു​മെ​ന്നാ​ണ്​ വി​വ​രം.

തു​ട​ര്‍​ന്നാ​വും റി​പ്പോ​ര്‍​ട്ട്​ കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ക്കു​ക. വെ​ള്ള​യി​ല്‍ പോലീ​സ്​ ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​ത കേ​സ്​ ആ​ഗ​സ്​​റ്റ്​ 19നാ​ണ്‌ ചെ​മ്മ​ങ്ങാ​ട് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​ക്ക്​ അ​ന്വേ​ഷ​ണ​ത്തി​നാ​യി കൈ​മാ​റി​യ​ത്‌. പ​രാ​തി​ക്കാ​രു​ടെ​യും ആ​രോ​പ​ണ​വി​ധേ​യ​രു​ടെയും ഉ​ള്‍​പ്പെ​ടെ പ​ത്തി​ല​ധി​കം പേ​രു​ടെ മൊ​ഴി​ക​ളാ​ണ്​ ശേ​ഖ​രി​ച്ച​ത്. എം.​എ​സ്.​എ​ഫ്​ സം​സ്​​ഥാ​ന പ്ര​സി​ഡ​ന്റ് പി.​കെ. ന​വാ​സ്, മ​ല​പ്പു​റം ജി​ല്ല ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി. ​അ​ബ്​​ദു​ല്‍ വ​ഹാ​ബ്​ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ്​​ കേ​സ്​. പ്ര​സി​ഡ​ന്റ​ട​ക്ക​മു​ള്ള​വ​ര്‍ ലൈം​ഗി​ക​മാ​യി അ​ധി​ക്ഷേ​പി​ച്ചെ​ന്ന്​ കാ​ണി​ച്ച്‌​ ‘ഹ​രി​ത’ ന​ല്‍​കി​യ പ​രാ​തി വ​നി​ത ക​മ്മീഷ​ന്‍ പോ​ലീ​സി​ന്​ കൈ​മാ​റി​യ​തോ​ടെ​യാ​ണ്​ കേ​സ്​ ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​ത​ത്.

ജൂ​ണ്‍ 22ന്​ ​​എം.​എ​സ്.​എ​ഫി​‍ന്റെ സം​സ്​​ഥാ​ന ക​മ്മി​റ്റി ഓ​ഫി​സാ​യ കോ​ഴി​ക്കോ​ട്​ വെ​ള്ള​യി​ല്‍ ഹ​ബീ​ബ് ​​സെന്റ​റി​ല്‍ വെ​ച്ച്‌​ അ​പ​മാ​നി​ച്ച്‌​ സം​സാ​രി​ച്ച​താ​യാ​ണ്​​ പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. ഫോ​ണ്‍​വ​ഴി അ​സ​ഭ്യ​വാ​ക്കു​ക​ള്‍ പ്ര​യോ​ഗി​ച്ചു എ​ന്നാ​ണ് മ​ല​പ്പു​റം ജി​ല്ല ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വ​ഹാ​ബി​നെ​തി​രാ​യ ​പ​രാ​തി. അ​തി​നി​ടെ ‘ഹ​രി​ത’ വ​നി​ത ക​മ്മീഷ​ന്​ ന​ല്‍​കി​യ പ​രാ​തി പി​ന്‍​വ​ലി​ക്കു​മെന്ന മു​സ്​​ലിം ലീ​ഗ്​ പ്ര​ഖ്യാ​പ​നം ഒ​രാ​ഴ്​​ച ക​ഴി​ഞ്ഞി​ട്ടും ന​ട​പ്പാ​യി​ല്ല. പ​രാ​തി പി​ന്‍​വ​ലി​ക്കാ​ന്‍ ലീ​ഗ്​ സ​മ്മ​ര്‍​ദം​ ചെ​ലു​ത്തി​യി​ട്ടും ഹ​രി​ത പ്ര​വ​ര്‍​ത്ത​ക​ര്‍ ​ ത​യ്യാ​റാ​യി​ട്ടി​ല്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...