ഇങ്ങനെയാണ് ഇവിടത്തെ പതിവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു : ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ മുത്തുകള്‍ നഷ്ടപ്പെട്ട സംഭവം മുന്‍മേല്‍ശാന്തിയുടെ മൊഴിയെടുത്തു

For full experience, Download our mobile application:
Get it on Google Play

ഏറ്റുമാനൂര്‍ : ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ സ്വര്‍ണം കെട്ടിയ രുദ്രാക്ഷമാലയില്‍ നിന്ന് ഒന്‍പത് മുത്തുകള്‍ കാണാതായെന്ന പരാതിയില്‍ മുന്‍ മേല്‍ശാന്തിയില്‍ നിന്ന് ദേവസ്വം വിജിലന്‍സ് മൊഴിയെടുത്തു. 2018 ല്‍ മേല്‍ശാന്തിയായി ചുമതല ഏറ്റെടുക്കുമ്പോള്‍ തിരുവാഭരണ രജിസ്റ്റര്‍ പ്രകാരം 51 ഇനം ഉരുപ്പടികള്‍ മഹസര്‍പടി ഏറ്റെടുത്തിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എണ്ണം മാത്രം നോക്കിയാണ് സാധനങ്ങള്‍ ഏറ്റെടുത്തതെന്നും കാരണം തിരക്കിയപ്പോള്‍ ഇങ്ങനെയാണ് ഇവിടത്തെ പതിവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞുവെന്നും മുന്‍ മേല്‍ശാന്തി മൊഴി നല്‍കി.

‘സ്വര്‍ണ്ണമാല ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ നാലോ അഞ്ചോ ലക്ഷം രൂപ മുടക്കി മേല്‍ശാന്തി തന്നെ വാങ്ങിവെച്ച്‌ കേസില്‍നിന്ന് ഒഴിവാകാന്‍’ ഒരു ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടെന്നും മേല്‍ശാന്തി മൊഴി നല്‍കിയിട്ടുണ്ട്. താന്‍ പറഞ്ഞിട്ടാണ് പുതിയ മേല്‍ശാന്തി ആഭരണങ്ങള്‍ മുത്തുകള്‍ സഹിതം എണ്ണി തിട്ടപ്പെടുത്തി തരണമെന്ന് ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ജൂലായ് അഞ്ചിന് പുതിയ മേല്‍ശാന്തി ചുമതല ഏറ്റെടുത്തപ്പോഴാണ് തിരുവാഭരണ രജിസ്റ്റര്‍ പ്രകാരം 218-ാം നമ്പരായി ചേര്‍ത്തിട്ടുള്ള 23 ഗ്രാം തൂക്കമുള്ളതും 81 രുദ്രാക്ഷക്കായ് കെട്ടിയിട്ടുള്ളതുമായ സ്വര്‍ണമാല കാണാനില്ലെന്ന് പറയുന്നത്.

പരാതിക്ക് പിന്നാലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നടത്തിയ അന്വേഷണത്തില്‍ രുദ്രാക്ഷമാല നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചിരുന്നു. അതേസമയം മറ്റൊരു മാല ശേഖരത്തില്‍ ഉണ്ട്. ഈ മാല വിളക്കി ചേര്‍ത്തതിന്റെയോ പൊട്ടിച്ചതിന്റെയോ ലക്ഷണങ്ങളില്ല. ദേവസ്വം രജിസ്റ്ററിലുള്ള മാലയ്‌ക്ക് 81 രുദ്രാക്ഷവും 23 ഗ്രാം തൂക്കവുമാണുള്ളത്. ഇപ്പോഴുള്ള മാലയ്‌ക്ക് 72 മുത്തുകളും 20 ഗ്രാം തൂക്കവുമാണുള്ളത്. ഇത് രജിസ്റ്ററില്‍ ഇല്ലാത്ത മാലയാണ്. മാല കാണാതായ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായെന്ന് തിരുവാഭരണം കമ്മീഷണര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...