യൂറോപ്യൻ യൂണിയൻ, അറബ് നേതൃതല യോഗം ബാഴ്സലോണയിൽ; പ​ങ്കെടുക്കാതെ ഇസ്രായേൽ

For full experience, Download our mobile application:
Get it on Google Play

ബാ​ഴ്സ​ലോ​ണ: ഗ​സ്സ​യി​ൽ വെ​ടി​നി​ർ​ത്ത​ൽ ദീ​ർ​ഘി​പ്പി​ക്കാ​നും ശാ​ശ്വ​ത യു​ദ്ധ​വി​രാ​മ​ത്തി​നും ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ സ്​​പെ​യി​നി​ൽ യൂ​റോ​പ്യ​ൻ യൂണി​യ​ൻ, അ​റ​ബ് രാ​ജ്യ​ങ്ങ​ൾ എ​ന്നി​വ​യു​ടെ പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം. യൂ​റോ​പ്പും അ​റ​ബ് ലോ​ക​വും തമ്മി​ലെ സ​ഹ​ക​ര​ണ​ത്തി​നാ​യി രൂ​പം ന​ൽ​കി​യ ഫോ​റം ഓ​ഫ് ദി ​യൂണി​യ​ൻ ഫോ​ർ ദി ​മെ​ഡി​റ്റ​റേ​നി​യ​ൻ പ്ര​തി​നി​ധി​ക​ളാ​ണ് തി​ങ്ക​ളാ​ഴ്ച സ്പാ​നി​ഷ് ന​ഗ​ര​മാ​യ ബാ​ഴ്സ​ലോ​ണ​യി​ൽ ഒ​ത്തു​ചേ​ർ​ന്ന​ത്. ഫ്രാ​ൻ​സ്, ജ​ർ​മ​നി, ഇ​റ്റ​ലി, ബെ​ൽ​ജി​യം അ​ട​ക്കം യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളും ഈ​ജി​പ്ത്, തു​ർ​ക്കി, തു​നീ​ഷ്യ, ല​ബ​നാ​ൻ, മൊ​റോ​കോ തു​ട​ങ്ങി അ​റ​ബ് രാ​ജ്യ​ങ്ങ​ളും പ്ര​മു​ഖ​രെ അ​യ​ച്ചി​ട്ടു​ണ്ട്.

ഇ​സ്രാ​യേ​ൽ കൂ​ടി അം​ഗ​മാ​ണെ​ങ്കി​ലും യോ​ഗ അ​ജ​ണ്ട ത​ങ്ങ​ൾ​ക്കെ​തി​രാ​യി മാ​റ്റി​യെ​ന്നും നെ​ത​ന്യാ​ഹു സ​ർ​ക്കാ​റി​നെ കു​രു​ക്കാ​നു​ള്ള കെ​ണി​യാ​കു​മെ​ന്നും ആ​രോ​പി​ച്ച് ക​ഴി​ഞ്ഞ ​ദിവ​സം അ​വ​ർ പി​ന്മാ​റ്റം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​സ്രാ​യേ​ലി​നെ​തി​രെ ​യൂ​റോ​പ്പി​ൽ വി​കാ​രം ശ​ക്ത​മാ​ണെ​ങ്കി​ലും ജ​ർ​മ​നി വെ​ടി​നി​ർ​ത്ത​ൽ വേ​ണ്ടെ​ന്ന നി​ല​പാ​ടു​കാ​രാ​ണ്. താ​ൽ​ക്കാ​ലി​ക ഇ​ട​വേ​ള മാ​ത്രം മ​തി​യെ​ന്നും ഹ​മാ​സി​നെ ഇ​ല്ലാ​താ​ക്ക​ൽ അ​വ​ർ​ക്ക് അ​വ​കാ​ശ​മു​ണ്ടെ​ന്നും ജ​ർ​മ​നി ക​രു​തു​ന്നു. ഇ​ത് മു​ൻ​നി​ർ​ത്തി വെ​ടി​നി​ർ​ത്ത​ലി​ന് പൊ​തു പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത വി​ര​ള​മാ​ണ്. എ​ന്നാ​ൽ, ദ്വി​രാ​ഷ്ട്ര പ​രി​ഹാ​ര​ത്തി​നാ​യി രാ​ജ്യാ​ന്ത​ര സ​മ്മേ​ള​നം വി​ളി​ക്കു​ക​യെ​ന്ന ആ​വ​ശ്യ​ത്തി​ൽ യോ​ഗം ഏ​ക​ക​ണ്ഠ​മാ​യി തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അഡ്മിറ്റ്‌ ചെയ്യാന്‍ കിടക്കയില്ല …. ചികിത്സിക്കാന്‍ ഡോക്ടറും ഇല്ല : കോന്നി മെഡിക്കല്‍ കോളേജില്‍...

0
കോന്നി : വീണ് പരിക്കേറ്റ രോഗിക്ക് കോന്നി മെഡിക്കല്‍ കോളേജില്‍ ചികിത്സ നിഷേധിച്ചതായി...

സ്വപ്ന സുരേഷ് തിരുവനന്തപുരത്തെ വിജിലൻസ് ഓഫിസിൽ ഹാജരായി

0
തിരുവനന്തപുരം: സ്വപ്ന സുരേഷ് തിരുവനന്തപുരത്തെ വിജിലൻസ് ഓഫിസിൽ ഹാജരായി. ലൈഫ് മിഷൻ...

തിരുവനന്തപുരം കുമാരപുരം പൂന്തി റോ‍ഡിൽ ​ഗ്യാസ് പൈപ്പ് ലൈനിൽ ചോർച്ച

0
തിരുവനന്തപുരം : തിരുവനന്തപുരം കുമാരപുരം പൂന്തി റോ‍ഡിൽ ​ഗ്യാസ് പൈപ്പ് ലൈനിൽ...

പ്രതിപക്ഷ ഉപനേതാവ് പദവി ; പ്രതിസന്ധിക്ക് പരിഹാരം കാണാൻ സി പി ഐയും സി...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലിയുള്ള ഇടതുമുന്നണിയിലെ അസാധാരണ പ്രതിസന്ധിക്ക് പരിഹാരം കാണാൻ...