Thursday, May 15, 2025 5:17 pm

യൂനിസ് കൊടുങ്കാറ്റ് ; യൂറോപ്പിൽ കനത്ത നാശനഷ്ടം – എട്ട് മരണം

For full experience, Download our mobile application:
Get it on Google Play

യൂറോപ്പ് : യൂനിസ് കൊടുങ്കാറ്റിൽ യൂറോപ്പിൽ കനത്ത നാശനഷ്ടം. മണിക്കൂറിൽ 196km (122 മൈൽ) വരെ റെക്കോർഡ് വേഗത്തിലാണ് കാറ്റ് വീശിയടിച്ചത്. കൊടുങ്കാറ്റിൽ എട്ട് പേർ കൊല്ലപ്പെട്ടു. പടിഞ്ഞാറൻ യൂറോപ്പിൽ വിമാനങ്ങളും ട്രെയിനുകളും ഫെറികളും തടസപ്പെട്ടു. ദശലക്ഷക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. ലോണ്ടനിൽ 30 കാരി കാറിന് മുകളിൽ മരം വീണ് മരിച്ചു. ഇവിടെ ശക്തമായ കാറ്റും മഴയും ഇപ്പോഴും തുടരുകയാണ്.

വടക്ക് പടിഞ്ഞാറൻ ഇംഗ്ലണ്ടിൽ 50 വയസ് പ്രായമുള്ള ഒരാളും മരിച്ചതായി മെർസിസൈഡ് പോലീസ് അറിയിച്ചു. ബ്രിട്ടന് അപ്പുറം നെതർലൻഡ്‌സിൽ മരം വീണു മൂന്നു പേരും തെക്കുകിഴക്കൻ അയർലൻഡിൽ 60 വയസ്സുള്ള ഒരാളും മരിച്ചു. ബെൽജിയത്തിൽ 79 വയസ്സുള്ള ഒരു കനേഡിയൻ കൊല്ലപ്പെട്ടു. നെതർലൻഡ്‌സിന്റെ വടക്കൻ പ്രവിശ്യയായ ഗ്രോനിംഗനിൽ അഡോർപ്പിന് സമീപം റോഡിന് കുറുകെ വീണ മരത്തിൽ കാർ ഇടിച്ച് ഒരു വാഹനയാത്രികൻ മരിച്ചു.

ലണ്ടനിലെന്നപോലെ, തെക്കൻ ഇംഗ്ലണ്ട്, സൗത്ത് വെയിൽസ്, നെതർലാൻഡ്‌സ് എന്നിവിടങ്ങളിൽ ഉയർന്ന കാലാവസ്ഥാ മുന്നറിയിപ്പ് പ്രഖ്യാപിച്ചു, നിരവധി സ്‌കൂളുകൾ അടച്ചു, തീവണ്ടിയാത്ര സ്തംഭിച്ചു, ഉയർന്ന തിരമാലകൾ തീരത്ത് കടൽഭിത്തികൾ തകർത്തു. കാറ്റ് മൂലം ഇംഗ്ലണ്ടിലെ 1,40,000-ലധികം വീടുകളിലേക്കും അയർലണ്ടിലെ 80,000 പ്രോപ്പർട്ടികളിലേക്കും വൈദ്യുതി മുടക്കിയെന്ന് യൂട്ടിലിറ്റി കമ്പനികൾ പറഞ്ഞു. യുകെ തലസ്ഥാനത്തിന് ചുറ്റും കൊടുങ്കാറ്റിൽ പരിക്കേറ്റ് മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലസ്ഥാനത്തെ മില്ലേനിയം ഡോമിലെ മേൽക്കൂരയുടെ വലിയൊരു ഭാഗം കാറ്റിൽ തകർന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ടാപ്പിങ് തൊഴിലാളിയെ കൊലപ്പെടുത്തിയ കടുവയെ മയക്കുവെടി വെച്ചേക്കും

0
മലപ്പുറം: മലപ്പുറം കാളികാവിൽ ടാപ്പിങ് തൊഴിലാളിയെ കൊലപ്പെടുത്തിയ കടുവയെ മയക്കുവെടിവെക്കുന്നതിൽ തീരുമാനം...

കെസിഎ പിങ്ക് ടി 20 വനിതാ ക്രിക്കറ്റ് കിരീടം പേൾസിന്

0
തിരുവനന്തപുരം : കെസിഎ പിങ്ക് ടി 20 ചലഞ്ചേഴ്സ് വനിതാ ക്രിക്കറ്റ്...

ഇടിമിന്നൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: ഇന്നും 18, 19 തീയതികളിലും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ...

റാന്നിയിൽ വൃദ്ധ ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

0
റാന്നി: പഴവങ്ങാടി മുക്കാലുമണ്ണില്‍ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി. മുക്കാലുമണ്‍...