‘ഒമൈക്രോണ്‍’ തീവ്രതയേറിയ വകഭേദം ; യൂറോപ്പിലെ രണ്ടു രാജ്യങ്ങള്‍ അടച്ചു പൂട്ടി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ​ ‘ഒമൈക്രോണ്‍’ എന്ന കൊറോണ വൈറസിന്‍റെ തീവ്രതയേറിയ വകഭേദം ഭീഷണി ഉയര്‍ത്തുമ്ബോള്‍ മറുഭാഗത്ത്​ കോവിഡ്​ കേസുകള്‍ കുതിച്ചുയരുന്നു.കോവിഡ്​ കേസുകള്‍ വര്‍ധിച്ചതോടെ യൂ​റോപ്പില്‍ രണ്ട്​ രാജ്യങ്ങളാണ്​ ലോക്​ഡൗണ്‍ പ്രഖ്യാപിച്ചത്​. ആദ്യം ആസ്​ട്രിയായാണ്​ രാജ്യം അടച്ചിട്ടത്​. ഇപ്പോള്‍ ​ സ്ലൊവാക്യയും 14 ദിവസത്തേക്ക്​ അടച്ചിട്ടിരിക്കുകയാണ്​.

കൂടാതെ രാജ്യത്ത് 90 ദിവസത്തെ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിട്ടുണ്ട്. ലോകത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ കോവിഡ്​ കേസുകള്‍ റിപ്പോര്‍ട്ട്​ ചെയ്യുന്ന രാജ്യമാണ്​ സ്ലൊവാക്യ. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഒഴികെയെല്ലാം അടച്ചിട്ടിരിക്കുകയാണ്​. അവശ്യ സാധനങ്ങള്‍ വാങ്ങല്‍, ജോലിയുമായി ബന്ധപ്പെട്ട യാത്രകള്‍, ​​വാക്സിനേഷന്‍ എടുക്കല്‍ എന്നിവക്ക്​ മാത്രമേ ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ അനുവാദമുള്ളൂ. അതെ സമയം സ്ലൊവാക്യയുടെ അയല്‍ രാജ്യങ്ങളായ ചെക്ക് റിപ്പബ്ലിക്കിലും ഹംഗറിയിലും കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയാണ് .

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സെയ്‌ഷെൽസ് മന്ത്രിതല സംഘം സി.എം.എഫ്.ആർ.ഐ സന്ദര്‍ശിച്ചു : സമുദ്രമത്സ്യ മേഖലയിൽ പരസ്പര സഹകരണം ലക്ഷ്യം

0
കൊച്ചി : സമുദ്രമത്സ്യ ഗവേഷണം, സുസ്ഥിര മത്സ്യബന്ധനം, സമുദ്രകൃഷി (മാരികൾച്ചർ) തുടങ്ങിയ...

താമരശ്ശേരി ഫ്രഷ് കട്ട് മാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടും ; 2027 മാര്‍ച്ചോടെ പ്രവര്‍ത്തനം...

0
താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് ഓർഗാനിക് പ്രോഡക്ട്സ് മാലിന്യ സംസ്കരണ പ്ലാന്‍റ് 2027 മാര്‍ച്ച് 31നകം അടച്ചുപൂട്ടും. ദുർഗന്ധവും പുഴമലിനീകരണവും ചൂണ്ടിക്കാട്ടി പ്രദേശവാസികൾ നടത്തിയ ദീർഘകാല പ്രതിഷേധത്തിനൊടുവിലാണ് തീരുമാനം.

സിപിഎം നേതാവ് സി എൻ മോഹനൻ നടത്തിയ അഭിപ്രായ പ്രകടനം അപക്വവും അനുചിതവുമാണെന്ന് സിപിഐ...

0
കൊച്ചി : സിപിഐയെ സംബന്ധിച്ച് സിപിഎം നേതാവ് സി എൻ മോഹനൻ...

തന്ത്രം മാറ്റി ലഹരി മാഫിയ ; മുവാറ്റുപുഴ, കോട്ടയം, പത്തനംതിട്ട തുടങ്ങിയ ചെറുപട്ടണങ്ങൾ ലഹരി...

0
നഗരങ്ങളില്‍ പരിശോധന കര്‍ശനമായതോടെ ലഹരി മാഫിയ സംഭരണ-വിതരണ കേന്ദ്രങ്ങള്‍ മുവാറ്റുപുഴ, കോട്ടയം, പത്തനംതിട്ട തുടങ്ങിയ ചെറുപട്ടണങ്ങളിലേക്ക് മാറ്റുന്നതായി അന്വേഷണ ഏജന്‍സികള്‍.