കോന്നിയിൽ കുടിവെള്ളപൈപ്പ് പൊട്ടി ദിവസങ്ങൾ കഴിഞ്ഞിട്ടും പുനസ്ഥാപിക്കാൻ നടപടിയില്ല

For full experience, Download our mobile application:
Get it on Google Play

കോന്നി : വരൾച്ച രൂക്ഷമായ സാഹചര്യത്തിൽ കോന്നിയിൽ അടിക്കടി കുടിവെള്ള പൈപ്പ് ലൈനുകൾ പൊട്ടുമ്പോഴും പുനഃസ്ഥാപിക്കാൻ നടപടിയില്ല. ഏഴു ദിവസത്തിലേറെയായി കോന്നി നഗരത്തിൽ കുടിവെള്ള പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം റോഡിലൂടെ ഒഴുകാൻ തുടങ്ങിയിട്ട്. കോന്നി ടാക്സി സ്റ്റാൻഡിന് സമീപത്തായാണ് പൈപ്പ് പൊട്ടിയത്. നിരവധി തവണ ജല അതോറിറ്റിയെ വിവരം ധരിപ്പിച്ചിട്ടും യാതൊരു നടപടിയും ഉണ്ടാകുന്നില്ല എന്നാണ് ജനങ്ങളുടെ ആക്ഷേപം. കോന്നി എലിയറക്കൽ ഭാഗത്തും കഴിഞ്ഞ ദിവസം പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം റോഡിൽ പാഴായിരുന്നു.

കോന്നി നഗരത്തിൽ കൂടുതലും വീട്ടുകാർ വാട്ടർ അതോറിറ്റി പൈപ്പ് ലൈനുകളെ ആണ് കുടിവെള്ളത്തിനായി കൂടുതലായും ആശ്രയിക്കുന്നത്. ഇതിനാൽ തന്നെ പ്രധാന പൈപ്പ് ലൈനുകൾ പൊട്ടുമ്പോൾ നിരവധി വീടുകളിൽ കുടിവെള്ളം ലഭ്യമാകാതെ പോകുന്നുണ്ട്. ഗാർഹിക കണക്ഷനുകൾ വർധിക്കുമ്പോൾ ഇതിന് അനുസൃതമായി വ്യാസം കുറഞ്ഞ പൈപ്പുകൾ മാറ്റി സ്ഥാപിക്കാത്തത് പൈപ്പ് ലൈൻ അടിക്കടി പൊട്ടുന്നതിന് കാരണമായി തീരുന്നുണ്ട്. പല സ്ഥലങ്ങളിലും പൈപ്പ് പൊട്ടിയതിന് ശേഷം ദിവസങ്ങൾ കഴിഞ്ഞാണ് ഇത് പലപ്പോഴും പുനഃസ്ഥാപിക്കുക. ഇതിനിടയിൽ കുടിവെള്ളം പമ്പുചെയ്യുമ്പോൾ കുടിവെള്ളം നടുറോഡിൽ പാഴായി പോവുകയാണ്. വിഷയത്തിൽ അടിയന്തിര നടപടി സ്വീകരിക്കണം എന്നും ആവശ്യമുയരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വഖഫ് ബോർഡ് പിരിച്ചുവിടണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
കൊച്ചി: വഖഫ് ബോർഡ് പിരിച്ചുവിടണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും...

മാസപ്പടി കേസ്‌ ; സൊലാസ് കമ്പനിക്കെതിരെ കൂടുതൽ അന്വേഷണത്തിന് ഇ ഡി ; വീണയ്ക്കും...

0
കൊച്ചി: സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസിൽ കൂടുതൽ അന്വേഷണത്തിന് ഇ ഡി. ഇന്നലെ...

ഇ10, ഇ20 പെട്രോളുകൾ ഒരുപോലെ ലഭ്യമാക്കാൻ നീക്കം ; സാധ്യതകൾ പരിശോധിച്ച് കേന്ദ്രം

0
ഡൽഹി : ഇ20 പെട്രോളുമായി ബന്ധപ്പെട്ട വ്യാപക പരാതികൾ ഉയരുന്നതിനിടെ ഇ10...

തുണിക്കച്ചവടത്തിന്റെ മറവില്‍ ലഹരിവില്‍പ്പന ; തിരുവനന്തപുരത്ത് അമ്മയും മകനും അടക്കം നാല് പേര്‍ പിടിയില്‍

0
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വന്‍ എംഡിഎംഎ വേട്ട. തുണിക്കച്ചവടത്തിന്റെ മറവില്‍ എംഡിഎംഎ...