എല്ലാവരും ഇറങ്ങിയിട്ടും ആ മധ്യവയസ്കന്‍ ബസ്സില്‍ നിന്നും ഇറങ്ങിയില്ല – ശ്വാസം നിലച്ച നിമിഷങ്ങള്‍ – ഓടിയെത്തി സി.പി.ആര്‍ നല്‍കി ജീവന്‍ വീണ്ടെടുത്ത് ഇലവുംതിട്ട കെ.എസ്.ഇ.ബി ഓവര്‍സിയര്‍ സതീഷ്‌ കുമാര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കെ.എസ്.ആര്‍.റ്റി.സി ബസിലെ യാത്രക്കാരന്‍ ബോധരഹിതനായപ്പോള്‍ പരിഭ്രമിച്ചു നിന്ന യാത്രക്കാര്‍ക്കിടയില്‍ നിന്ന് ഇദ്ദേഹത്തിന്റെ ജീവന്‍ രക്ഷപെടുത്തി മാതൃകയായിരിക്കുകയാണ് ബസ്സിലെ മറ്റൊരു യാത്രക്കാരനായ കെ.എസ്.ഇ.ബി ജീവനക്കാരന്‍. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നിന്നും ചങ്ങനാശേരിയിലേക്ക് വന്ന കെ.എസ്.ആര്‍.റ്റി.സി ഫാസ്റ്റ് പാസഞ്ചര്‍ ബസിലാണ് സംഭവം. ചങ്ങനാശേരി ബസ്‌ സ്റ്റാന്റില്‍ ബസ് നിര്‍ത്തി യാത്രക്കാര്‍ എല്ലാവരും ഇറങ്ങിയപ്പോള്‍ മധ്യവയസ്കനായ ഒരാള്‍ മാത്രം ഇറങ്ങാതെ ഇരിക്കുന്നത് കണ്ട് ചില യാത്രക്കാര്‍ അടുത്തുചെന്ന് തട്ടിവിളിച്ചു. എന്നാല്‍ യാതൊരു പ്രതികരണവും ഇല്ലാതെവന്നതോടെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ പരിഭ്രമിച്ചു.

ഇത് ശ്രദ്ധയില്‍പ്പെട്ട മറ്റൊരു യാത്രക്കാരനായ തിരുവനന്തപുരം സ്വദേശിയും പത്തനംതിട്ട ജില്ലയിലെ ഇലവുംതിട്ട ഇലക്‌ട്രിക്കല്‍ സെക്ഷന്‍ ഓഫീസിലെ ഓവര്‍സിയറുമായ സതീഷ്‌ കുമാര്‍ ഇദ്ദേഹത്തിന് ഉടന്‍ തന്നെ സി.പി.ആര്‍ നല്‍കുകയും ജീവന്‍ തിരിച്ചുപിടിക്കുകയും ചെയ്തു. തുടര്‍ന്ന് കെ.എസ്.ആര്‍.റ്റി.സി അധികൃതര്‍ 108 ആംബുലന്‍സ് വിളിച്ച് ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ബോധരഹിതനായ യാത്രക്കാരന്റെ മുമ്പില്‍ ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെ ചുറ്റും കൂടിനിന്ന ആര്‍ക്കും പെട്ടെന്ന് പ്രതികരിക്കുവാന്‍ കഴിഞ്ഞില്ല. ഈ സമയത്താണ് പ്രാഥമിക പരിശോധനയില്‍ ശ്വാസം നിലച്ചു എന്ന് മനസിലാക്കിയ സതീഷ്‌ കുമാര്‍ ഉടന്‍ തന്നെ സി.പി.ആര്‍ നല്‍കിയത്.

വൈദ്യുതി വകുപ്പ് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ കെ.എസ്.ഇ.ബി ജീവനക്കാര്‍ക്ക് നല്‍കിയ സുരക്ഷാ പരിശീലനത്തില്‍ സതീഷ്‌ കുമാറും പങ്കെടുത്തിരുന്നു. ഇവിടെ നിന്ന് ലഭിച്ച പരിശീലനവും ധൈര്യവുമാണ് യാത്രക്കാരന്റെ ജീവന്‍ രക്ഷിക്കാന്‍ സതീഷ്‌ കുമാറിന് കഴിഞ്ഞത്. കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരില്‍ ചുരുങ്ങിയ വിഭാഗങ്ങള്‍ക്ക് മാത്രമാണ് ഇത്തരത്തില്‍ പരിശീലനങ്ങള്‍ ലഭിക്കാറുള്ളത്. ഇത് എല്ലാ മേഖലകളിലും വ്യാപിപ്പിച്ചാല്‍ അടിയന്തിര സാഹചര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ഏറെ ഉപകാരപ്പെടും. പ്രത്യേകിച്ച് കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള മേഖലകളില്‍ ജീവന്‍ രക്ഷാ പരിശീലനങ്ങള്‍ വളരെ അടിയന്തിരമായി നടപ്പിലാക്കണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...