വിരിപ്പുകൃഷി കഴിഞ്ഞ് മാസങ്ങളായിട്ടും നെല്ലിന്‍റെ പണം കിട്ടിയില്ല ; കർഷകർ ദുരിതത്തിൽ

For full experience, Download our mobile application:
Get it on Google Play

കോട്ടയം : വിരിപ്പ് കൃഷി കഴിഞ്ഞ് മാസങ്ങളായിട്ടും സപ്ലൈകോ സംഭരിച്ച നെല്ലിന്റെ തുക കിട്ടാതെ കോട്ടയത്തെ കർഷകർ ദുരിതത്തിൽ. പണം കിട്ടാൻ ഇനിയും വൈകിയാൽ ഇക്കൊല്ലത്തെ പുഞ്ചക്കൃഷി മുടങ്ങും. പത്താം തിയ്യതി മുതൽ കോട്ടയം സപ്ലൈകോ ഓഫീസിന് മുന്നിൽ സമരം തുടങ്ങാൻ പോകുകയാണ് കർഷകർ. കോട്ടയം ജില്ലയിലെ അയ്മനം, ആർപ്പൂക്കര, തലയാഴം, കല്ലറ, നീണ്ടൂർ, തിരുവാർപ്പ്, കുമരകം എന്നീ ഏഴ് പഞ്ചായത്തുകളിലെ 5000 ത്തിലധികം കർഷകർക്കാണ് ഇനിയും പണം കിട്ടാനുള്ളത്. ഒക്ടോബർ, നവംബർ മാസങ്ങളിൽ കൊയ്ത നെല്ലിന്‍റെ പണമാണ് കുടിശ്ശികയായത്. ഈ തുക കിട്ടിയാലെ അടുത്ത പുഞ്ചക്കൃഷിയിറക്കാൻ കർഷകർക്ക് പറ്റൂ.

കാശൊന്ന് കയ്യില്‍ കിട്ടിയാലേ നേരെ നില്‍ക്കാന്‍ പറ്റൂവെന്ന് കര്‍ഷകനായ ബാബു സൈമണ്‍ പറഞ്ഞു. വായ്പയെടുത്ത് കൃഷി ചെയ്ത കർഷകരാണ് പണംകിട്ടാതായതോടെ വലിയ പ്രതിസന്ധിയിലായത്. പണം എന്ന് കിട്ടുമെന്ന് ചോദിക്കുമ്പോൾ വ്യക്തമായൊരു മറുപടി സ്പ്ലൈകോ അധികൃതരുടെ പക്കലുമില്ല. പുഞ്ച കൃഷി തുടങ്ങാൻ ഇപ്പോൾ തന്നെ ഒരുമാസം വൈകി. പണം കിട്ടാൻ ഇനിയും വൈകിയാൽ ഇത്തവണ പുഞ്ച കൃഷി ഇറക്കുന്നത് കർഷകർക്ക് അസാധ്യമാകും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാർത്താ പോസ്റ്റുകളും കാർഡുകളും ഫേസ്ബുക്കിൽ നിന്നും അപ്രത്യക്ഷമായ സംഭവത്തിൽ തങ്ങൾക്ക് വീഴ്ച പറ്റിയതാണെന്ന് വ്യക്തമാക്കി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിയെയും മറ്റ് രാഷ്ട്രീയ നേതാക്കളെയും വിമർശിച്ചുകൊണ്ടുള്ള വാർത്താ പോസ്റ്റുകളും കാർഡുകളും...

എംഡിഎംഎ കേസിലെ പ്രതി മുഹമ്മദ് ഹുസൈനുമൊപ്പമുള്ള മുഖ്യമന്ത്രി വിഡി സതീശന്‍റെ ചിത്രങ്ങൾ പുറത്ത് വന്നതോടെ...

0
കൊച്ചി: കാസർകോട് എംഡിഎംഎ കേസിലെ പ്രതി മുഹമ്മദ് ഹുസൈനുമൊപ്പമുള്ള മുഖ്യമന്ത്രി വിഡി...

വീണ്ടും ആർഎസ്എസ് വേദിയിൽ കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: വീണ്ടും ആർഎസ്എസ് വേദിയിൽ കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ...

വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിച്ച നടപടി കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും തുറന്നുകാട്ടുന്നതെന്ന് പ്രതിപക്ഷ നേതാവ്

0
തിരുവനന്തപുരം: വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിച്ച നടപടി കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും...