വൈക്കം സത്യാഗ്രഹത്തിന്‍റെ ശതാബ്‌ദിയിലും കേരളത്തെ വിട്ടൊഴിയാത്ത ജാതി വിവേചനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ജാതി രൂഢമായ കേരളത്തിന്‍റെ സാമൂഹികമണ്ഡലത്തെ പിടിച്ചുകുലുക്കിയ വൈക്കം സത്യാഗ്രഹത്തിന്‍റെ ശതാബ്‌ദിയിലാണ് നാമുള്ളത്. അയിത്തത്തിനെതിരെ അരങ്ങേറിയ രാജ്യത്തെ ആദ്യ സമരമായാണ് വൈക്കം സത്യാഗ്രഹം പരിഗണിക്കപ്പെടുന്നതും. ഇതിലൂടെ ജാതി വിവേചനത്തിനെതിരെ കേരളം നടത്തിയ ശക്തമായ പോരാട്ടം മറ്റ് സംസ്ഥാനങ്ങള്‍ക്ക് എക്കാലത്തും ഒരു മാതൃകയുമാണ്. എന്നാല്‍ പോരാട്ടത്തിന്‍റെ വീരഗാഥ ഉയര്‍ത്തിപ്പിടിക്കുമ്പോഴും ജാതി വിവേചനം പൂര്‍ണമായും അവസാനിച്ചുവെന്ന് നമ്മുക്ക് പറയാനാവില്ല. അത്തരത്തില്‍ കേരളത്തിനാകെ അപമാനം വരുത്തിവെച്ച ഒന്നാണ് ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണന് നേരിടേണ്ടി വന്ന ജാതി വിവേചനം.

ഒരു ക്ഷേത്രച്ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയാണ് അദ്ദേഹത്തിന് ദുരനുഭവം നേരിടേണ്ടതായി വരുന്നത്. അതായത് ഉദ്‌ഘാടനച്ചടങ്ങില്‍ നിലവിളക്കില്‍ കൊളുത്താനുള്ള ദീപം മേല്‍ശാന്തി തനിക്ക് കൈമാറാതെ നിലത്തുവെച്ചെന്നായിരുന്നു അദ്ദേഹത്തിന്‍റെ വെളിപ്പെടുത്തല്‍. തന്‍റെ പണത്തിനില്ലാത്ത അയിത്തം തനിക്ക് മാത്രം എങ്ങനെയുണ്ടായി എന്ന്‌ വേദിയില്‍ വച്ചുതന്നെ മന്ത്രി പ്രതികരിക്കുകയും ചെയ്‌തു. ഇന്നത്തെ കാലഘട്ടത്തില്‍ തനിക്ക് അയിത്തം നേരിട്ടുവെന്ന് ഒരു മന്ത്രി പറയുമ്പോള്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് നേരിടേണ്ടി വരുന്ന വിവേചനങ്ങള്‍ എപ്രകാരമായിരിക്കും എന്ന് ചിന്തിക്കാന്‍ കഴിയുന്നതെയുള്ളൂ.

ഏത് ആചാരാനുഷ്‌ഠാനങ്ങളുടെ പേരിലാണെങ്കിലും മനുഷ്യരെ തൊട്ടുകഴിഞ്ഞാല്‍ അശുദ്ധനാകുമെന്ന് പറഞ്ഞ് പഠിപ്പിച്ച ഏത് ദൈവമാണുള്ളത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജാതി വിവേചനത്തിന്‍റെ പേരില്‍ കേട്ടുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ നമ്മെ അത്ര കണ്ട് വേദനിപ്പിക്കാറില്ലായിരുന്നു. കാരണം അത് കേരളത്തില്‍ അല്ലല്ലോ എന്ന് പറഞ്ഞ് ആശ്വസിച്ചവരാകും നമ്മളില്‍ ഭൂരിഭാഗവും. എന്നാല്‍ നിലവില്‍ കേരളത്തിലും ഇത്തരമൊരു അവസ്ഥ ഉടലെടുക്കുമ്പോള്‍ നാം ഭയപ്പെടേണ്ടിയിരിക്കുന്നു.

എത്ര തന്നെ മൂടി വെച്ചാലും ചില അവസരങ്ങളില്‍ ചിലരുടെ ഉള്ളിലൊതുക്കിയ ജാതി വിവേചനങ്ങള്‍ പുറത്തുവരാറുണ്ട്. കാരണം പൂര്‍വികരും മാതാപിതാക്കളും എവിടെയൊക്കെയോ ജാതി എന്ന വിഷം കോരിയിട്ടിട്ടുണ്ടെന്നതാണ് വസ്‌തുത. ആഴത്തില്‍ വേരൂന്നിയ ഈ വിവേചനം അത്ര പെട്ടന്നൊന്നും മാറുന്നതുമല്ല. ഓര്‍മ്മ വയ്‌ക്കുന്ന കാലം തൊട്ടേ കറുപ്പ്, വെളുപ്പ് എന്ന പറഞ്ഞ് വിവേചനത്തിന് വിഷം കുത്തിവയ്‌ക്കുന്നത് പോലെ തന്നെയാണ് ജാതി എന്ന വിഷം നമ്മള്‍ അറിയാതെ നമ്മിലേയ്‌ക്ക് വേരൂന്നുന്നത്. ജാതിവിവേചനത്തിനെതിരെ പോരാടിയ മഹാന്മാരെ പടിയടച്ച്‌ പിണ്ഡം വെയ്‌ക്കുന്ന സമീപനമാണ് ഒരു മന്ത്രിക്ക് വിവേചനം നേരിട്ടതിലൂടെ സംജാതമായിരിക്കുന്നത്. സഹജീവികളോടുള്ള സഹവര്‍ത്തിത്ത്വമാണ് നമ്മുടെ മനസില്‍ വേരുപിടിക്കേണ്ടത്. എങ്കില്‍ മാത്രമേ സാഹോദര്യവും സഹാനുഭൂതിയും ഒരു വ്യക്തിയുടെ മനസില്‍ വേരു പിടിക്കുകയുള്ളൂ. മുന്നിലുള്ളവന്‍ ഏത് ജാതിയില്‍ ഉള്‍പ്പെട്ടവനാണ് എന്നതല്ല അവനും നിന്നെപ്പോലെ ചോരയും മാംസവുമുള്ള മനുഷ്യനാണ് എന്ന് വേണം മനസിലാക്കാന്‍.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4  മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസ്; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവാവിനെ മർദിച്ച...

വടകര എം.ഡി.എം.എ കേസ് ; അധ്യാപികമാരെ കോടതി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു

0
കോഴിക്കോട്: വടകര എം.ഡി.എം.എ കേസിൽ അറസ്റ്റിലായ അധ്യാപികമാരെ ഒരുമിച്ച്‌ ചോദ്യം ചെയ്യാനായി...

കെപിസിസി അധ്യക്ഷ പദവിയിലേക്ക് മുഴുവൻ സമയ നേതാവ് വേണമെന്ന ആവശ്യവുമായി രമേശ് ചെന്നിത്തല

0
ഡൽഹി: കെപിസിസി അധ്യക്ഷ പദവിയിലേക്ക് മുഴുവൻ സമയ നേതാവ് വേണമെന്ന ആവശ്യവുമായി...

ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക് ജീവനക്കാരൻ ജീവനൊടുക്കി

0
ലഖ്നൗ: ബാങ്ക് ജീവനക്കാരിയായ ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക്...