ഡ്രൈവിംഗ് ടെസ്റ്റ് നടത്താൻ കോന്നി കെ.എസ്.ആർ.ടി.സി.ക്ക് അനുയോജ്യമായ സ്ഥലം ഉണ്ടായിട്ടും അത് പരിഗണിക്കുന്നില്ല

For full experience, Download our mobile application:
Get it on Google Play

കോന്നി : ഡ്രൈവിംഗ് ടെസ്റ്റ് നടത്താൻ കെ.എസ്.ആർ.ടി.സി.ക്ക് അനുയോജ്യമായ സ്ഥലം ഉണ്ടായിട്ടും അത് പരിഗണിക്കുന്നില്ല. കെ.എസ്.ആർ.ടി.സി. കോന്നി ഓപ്പറേറ്റിങ്‌ സെന്ററിനായി നാരായണപുരം ചന്തയ്ക്കു സമീപം മൂന്നേക്കർ സ്ഥലമാണ് കോന്നി പഞ്ചായത്ത് വിട്ടുനൽകിയത്. രണ്ട് വർഷം മുൻപ് ഭൂമി കെ.എസ്.ആർ.ടി.സി. ഏറ്റെടുത്തിരുന്നു. ഗാരേജ്, ഓഫീസ് കെട്ടിടം എന്നിവയുടെ പണികൾ പൂർത്തിയായിട്ടുണ്ട്. എം.എൽ.എ. ഫണ്ട് ഉപയോഗിച്ച് അടിസ്ഥാന വികസനം നടന്നു കഴിഞ്ഞു. ഇതുവരെയും ഓപ്പറേറ്റിങ്‌ സ്റ്റേഷൻ ഇവിടേക്ക് മാറ്റിയിട്ടില്ല. പഞ്ചായത്ത് ബസ്‌സ്റ്റാൻഡിൽ ആണ് താത്കാലിക ഓപ്പറേറ്റിങ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. പുതിയ സ്ഥലത്ത് ഗതാഗതവകുപ്പിന് സ്വന്തമായി ഡ്രൈവിങ് ടെസ്റ്റ് നടത്തുവാനുള്ള സ്ഥലം ലഭ്യമാണ്. സംസ്ഥാനത്ത് പല ജില്ലകളിലും കഴിഞ്ഞ ദിവസം ഗതാഗത വകുപ്പ് ഡ്രൈവിങ് ടെസ്റ്റിനായി സർക്കാർ സ്ഥലം പരിശോധിച്ചിരുന്നു.

അതിൽ കോന്നിയിലെ സ്ഥലം ഉൾപ്പെട്ടില്ല. പരിഷ്‌കരിച്ച ലൈസൻസ് പരീക്ഷയോട് എതിർപ്പുമായി ഡ്രൈവിങ് സ്‌കൂൾ നടത്തിപ്പുകാർ സമര രംഗത്ത് ആയതിനാൽ കോന്നിയിൽ ടെസ്റ്റ്‌ നടക്കുന്നതുമില്ല. പ്രമാടം പഞ്ചായത്തിലെ ഇളകൊള്ളൂരിലെ മൈതാനത്താണ് കോന്നി ജോയിന്റ് ആർ.ടി.ഒ.യുടെ പരിധിയിൽ ഉള്ള ഡ്രൈവിങ് ടെസ്റ്റ് സ്ഥലം. കെ.എസ്.ആർ.ടി.സി. സ്ഥലംകൂടി ഇതിനായി ഉപയോഗിക്കാൻ കഴിയും. നിലവിൽ നിർദിഷ്ട ഓപ്പറേഷൻ സ്റ്റേഷൻ മൈതാനി വാഹനങ്ങൾ പാർക്കുചെയ്യാൻമാത്രമേ ഉപയോഗിക്കുന്നുള്ളൂ. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ജീവനക്കാരുടെ വാഹനങ്ങൾ കൂട്ടത്തോടെ പാർക്കുചെയ്തതും കെ.എസ്.ആർ.ടി. മൈതാനിയിൽ ആയിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എ.എ റഹീം എംപിയുടെ ഹർജിയിൽ കേന്ദ്രത്തിനും ഡൽഹി പോലീസിനും സുപ്രിംകോടതി നോട്ടീസ്

0
ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിൽ സിജെപിയുടെ നേതൃത്വത്തിൽ നടന്ന സമരത്തിനിടെ പaലീസ്...

അന്തരിച്ച എഡിഎം നവീൻ ബാബുവിന്റെ മകൾ നിരഞ്ജന എൻ നായർക്ക് സർക്കാർ ജോലി നൽകി

0
തിരുവനന്തപുരം: അന്തരിച്ച എഡിഎം നവീൻ ബാബുവിന്റെ മകൾ നിരഞ്ജന എൻ നായർക്ക്...

പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറിയ യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു

0
എറണാകുളം: വടക്കൻ പറവൂരിൽ പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയതിന് ആൺ സുഹൃത്ത് യുവതിയെ...

കെ.സി.എൽ മൂന്നാം സീസൺ : ഇടുക്കിയിൽ നിന്ന് അഞ്ച് താരങ്ങൾ മൈതാനത്തേക്ക്

0
തിരുവനന്തപുരം: മൂന്നാം സീസണിന് ആവേശം പകർന്ന് ഇടുക്കിയിൽ നിന്ന് അഞ്ച് താരങ്ങളാണ്...