ചരക്കുകടത്ത്​ തടസ്സപ്പെടുത്തിയ ജപ്പാന്‍ കപ്പല്‍ ‘എവര്‍ ഗിവണി’നെ വിട്ടയക്കാന്‍ ഈജിപ്​ത്​ സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

കെയ്​റോ : കഴിഞ്ഞ മാര്‍ച്ച്‌​ മാസത്തില്‍ സൂയസ്​ കനാലില്‍ കുടുങ്ങി ദിവസങ്ങളോളം ചരക്കുകടത്ത്​ തടസ്സപ്പെടുത്തിയ ജപ്പാന്‍ കപ്പല്‍ ‘എവര്‍ ഗിവണി’നെ വിട്ടയക്കാന്‍ ഈജിപ്​ത്​ സര്‍ക്കാര്‍. ദീര്‍ഘമായി കോടതി കയറിയ നഷ്​ട പരിഹാര തര്‍ക്കം ഒടുവില്‍ തീര്‍പ്പായതോടെയാണ്​ ജൂലൈ ഏഴിന്​ സൂയസ്​ വിടാമെന്ന്​ കനാല്‍ അധികൃതര്‍ അറിയിച്ചത്​.

ശക്​തമായ കാറ്റില്‍ മണല്‍തിട്ടയില്‍ കുടുങ്ങിയ കപ്പല്‍ ആറു ദിവസമാണ്​ വഴിമുടക്കി കനാലി​ന്റെ വീതി കുറഞ്ഞ ഭാഗത്ത്​ വിലങ്ങനെ നിന്നത്​. ഇതോടെ യൂറോപ്പിലേക്കും ഏഷ്യയിലേക്കും മറ്റു ഭൂഖണ്ഡങ്ങളിലേക്കുമുള്ള ചരക്ക്​ കടത്ത്​ തടസ്സപ്പെട്ടു. സൂയസ്​ നഗരമായ ഇസ്​മാഈലിയയില്‍ ഔദ്യോഗിക ചടങ്ങ്​ സംഘടിപ്പിച്ച്‌​ കപ്പല്‍ വിട്ടയക്കല്‍ ആഘോഷമാക്കാനാണ്​ അധികൃതരുടെ തീരുമാനം.

വിട്ടുനല്‍കല്‍ കരാര്‍ പ്രകാരം സൂയസ്​ കനാലിന്​ 75 ടണ്‍ ശേഷിയുള്ള ഒരു ടഗ്​ ബോട്ട്​ ലഭിക്കും. കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഈ വര്‍ഷം ആദ്യ ആറു മാസത്തിനിടെ സൂയസ്​ കനാല്‍ വഴിയുളള ചരക്കു കടത്ത്​ വകയില്‍ ഈജിപ്​തിന്​ ലഭിച്ചത്​ 300 കോടി ഡോളര്‍ (22,358 കോടി രൂപ) ആണ്​. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌​ 8.8 ശതമാനം കൂടുതല്‍. രക്ഷാ പ്രവര്‍ത്തനങ്ങളുടെ ചെലവ്​ ഇനത്തില്‍ 91.6 കോടി ഡോളര്‍ നഷ്​ടപരിഹാരം നല്‍കണമെന്നായിരുന്നു ആവശ്യം. തുക പിന്നീട്​ 55 കോടി ഡോളറായി ചുരുക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സരം ഇനി യുഡിഎഫും ​ബിജെപിയും തമ്മിൽ ; കേരളത്തിൽ എൽഡിഎഫ് അപ്രസക്തമാകും : കെ...

0
തിരുവനന്തപുരം: കേരളത്തിൽ ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് ബിജെപി ദേശീയ...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...

ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; മുന്നൂറോളം വീടുകൾ തകർന്നു

0
പോമാസ്: ഫ്രാൻസിൻ്റെ തെക്കുപടിഞ്ഞാറൻ ഗ്രാമമായ പോമാസിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക്...