സൂര്യനെല്ലിയിലെ കാട്ടാന ആക്രമണം ; കുടുംബത്തിന് വേണ്ട സഹായം നൽകാതെ മാരിയുടെ മൃതദേഹം ഏറ്റെടുക്കില്ല’, പ്രതിഷേധവുമായി നാട്ടുകാർ

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ : ഇന്ന് രാവിലെ കേരളത്തെ നടുക്കിക്കൊണ്ട് മറ്റൊരു കാട്ടാന ആക്രമണത്തിന്റെ വാർത്ത കൂടിയെത്തിയിരുന്നു. ഇടുക്കി ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ 37 കാരിയായ യുവതിയുടെ ജീവനാണ് കാട്ടാനക്കലിയിൽ പൊലിഞ്ഞത്. യുവതി കൊല്ലപ്പെട്ടതിന് പിന്നാലെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. ചിന്നക്കനാല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ തടിച്ചുകൂടിയ പ്രദേശവാസികളും നാട്ടുകാരും വനംവകുപ്പിനെതിരെ പ്രതിഷേധം തുടരുകയാണ്. ഓരോവട്ടവും കാട്ടാനയുടെ അക്രമണമുണ്ടാകുമ്പോൾ പരിഹാരമുണ്ടാക്കാമെന്ന് പറയുക മാത്രമാണ് ചെയ്യുന്നതെന്നും ഒരു ഇടപെടലും ഉണ്ടാകുന്നില്ലെന്നുമാണ് നാട്ടുകാർ പറയുന്നത്. മരിച്ച മാരിയുടെ കുടുംബത്തിന് ആവശ്യമായ സഹായങ്ങൾ ചെയ്തുകൊടുക്കാതെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് നാട്ടുകാർ പറഞ്ഞു. അതേസമയം മാരിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് മാരി കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

മകനെ സ്കൂളിൽ വിടാൻ പോകും വഴിയാണ് മാരിക്ക് നേരെ കാട്ടാന പാഞ്ഞടുത്തത്. കനത്ത മൂടൽമഞ്ഞുള്ളതിനാൽ മാരിയും മകനും ആനയുടെ മുൻപിൽ പെട്ടുപോകുകയായിരുന്നു. പ്രദേശത്ത് കാട്ടാനയുള്ള വിവരം വാട്‌സാപ്പ് സന്ദേശത്തിലൂടെ അറിയിച്ചിരുന്നുവെന്നാണ് വനം വകുപ്പ് അധികൃതർ പറയുന്നത്. എന്നാല്‍ വീട്ടിൽ മാരിയും കുട്ടികളും മാത്രമാണുള്ളതെന്നും ഇവര്‍ക്ക് മൊബൈല്‍ ഫോണില്ലെന്നുമാണ് പഞ്ചായത്ത് പ്രസിഡന്റ് പറയുന്നത്. സന്ദേശം അയച്ചെന്നുകരുതി അത് എല്ലാവരും കാണണമെന്നില്ലെന്നും നാട്ടുകാർ പറയുന്നു. കാട്ടാനയുടെ ആക്രമണത്തിൽ മാരിയുടെ മകനും പരിക്കുണ്ട്. എന്നാൽ കുട്ടിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ലഭ്യമാകുന്ന വിവരം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മേഖലയിൽ ആനയുടെ സാന്നിധ്യമുണ്ടായിരുന്നുവെന്നാണ് വിവരം. അതേസമയയുടെ മാരിയുടെ മരണത്തിൽ നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിലെ പ്രളയക്കെടുതി അതീവ രൂക്ഷം ; മരണസംഖ്യ അഞ്ഞൂറ് കവിഞ്ഞു, ടിബറ്റൻ അണക്കെട്ട് തകർന്നതിൽ...

0
കാഠ്മണ്ഡു: നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു. ഭോട്ടേകോശി - ത്രിശൂലി...

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ ചെറിയ തുക എടുത്തവർ കൃത്യമായി പണം തിരിച്ചടയ്ക്കുന്നു; വൻകിട...

0
ന്യൂഡല്‍ഹി: ചെറിയ തുകകള്‍ വായ്പ എടുത്തവരില്‍ നിന്നാണ് സെന്‍ട്രല്‍ ബാങ്ക് ഓഫ്...

പരിപാടിയില്‍ പങ്കെടുക്കാത്തതിന് മുഖ്യമന്ത്രി വി.ഡി സതീശനെ തടഞ്ഞ് സംഘാടകര്‍

0
തിരുവനന്തപുരം: പരിപാടിയില്‍ പങ്കെടുക്കാത്തതിന് മുഖ്യമന്ത്രി വി.ഡി സതീശനെ തടഞ്ഞ് സംഘാടകര്‍. കഴക്കൂട്ടം...

അയ്യങ്കാളി ഒരു ജനതയുടെ ആവേശമെന്നും ജീവൻ പണയപ്പെടുത്തിയിട്ടുള്ള പോരാട്ടമാണ് അദ്ദേഹം നയിച്ചതെന്നും മുഖ്യമന്ത്രി

0
തിരുവനന്തപുരം: അയ്യങ്കാളി ഒരു ജനതയുടെ ആവേശമെന്നും ജീവൻ പണയപ്പെടുത്തിയിട്ടുള്ള പോരാട്ടമാണ് അദ്ദേഹം...