കണ്ണൂർ: വോട്ടര്‍ പട്ടികയില്‍ പേരുള്ള എല്ലാവരും ഈ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുമെന്ന് തളിപ്പറമ്പ് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.വി.ഗോവിന്ദന്‍. ഇത് തടയാന്‍ ഒരു കമ്മിഷനും കഴിയില്ലെന്നും സിപിഎമ്മിന് പിആര്‍ ഏജന്‍സികളെ പരിചയമില്ലെന്നും അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫിന് തിരഞ്ഞെടുപ്പ് ജയിക്കാന്‍ പിആര്‍ ഏജന്‍സിയുടെ സഹായം ആവശ്യമില്ല. ഇത്തരം ഏജന്‍സികളെ കൃത്യമായി അറിയാവുന്നത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കാണ്. തളിപ്പറമ്പ് മണ്ഡലത്തില്‍ വോട്ടുവിഹിതം ഉയരും. വിജയം സുനിശ്ചിതമെന്നും അദ്ദേഹം പറഞ്ഞു.