അദാനി കണ്ണൂരിലെത്തിയത് മുഖ്യമന്ത്രി പിണറായി വിജയനെ കാണാനെന്ന് കെ.സുധാകരന്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: അദാനി കണ്ണൂരിലെത്തിയത് മുഖ്യമന്ത്രി പിണറായി വിജയനെ കാണാനെന്ന് എല്ലാവര്‍ക്കും മനസിലായെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് കെ.സുധാകരന്‍. കണ്ണൂരില്‍ പോര്‍മുഖം 2021 തെരഞ്ഞെടുപ്പ് സംവാദ പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എസ്.ഇ.ബി കരാറില്‍ ആയിരം കോടി രൂപയാണ് അദാനിക്ക് ലാഭം കിട്ടിയത്. ഇതില്‍ നിന്നും മുഖ്യമന്ത്രിക്ക് പാരിതോഷികം കൊടുക്കാനാണ് അദാനി കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയതെന്നും സുധാകരന്‍ ആരോപിച്ചു. പയ്യന്നൂരില്‍ ജ്യോത്സ്യന്റെയടുത്ത് അദ്ദേഹം പോയിട്ടില്ലെന്ന് വിവരമുണ്ട്. അദാനിയുടെ ബന്ധുവാണ് അവിടെ പോയത്. രാവിലെ മുതല്‍ രാത്രി വരെ അന്നേ ദിവസം അദാനി എവിടെയെന്ന് ആര്‍ക്കുമറിയില്ല. ഏതോ രഹസ്യ കേന്ദ്രത്തില്‍ വച്ചാണ് അദാനിയുമായി മുഖ്യമന്ത്രി സന്ധിച്ചതെന്നും സുധാകരന്‍ ആരോപിച്ചു. ഇക്കാര്യം അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. ഈ കാര്യത്തില്‍ യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ അന്വേഷണം നടത്തുമെന്ന് സുധാകരന്‍ പറഞ്ഞു.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയനുമായി ഗൗതം അദാനി രഹസ്യകൂടിക്കാഴ്ച്ച നടത്തിയെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണം തള്ളി പയ്യന്നൂര്‍ സ്വദേശിയായ ജ്യോത്സ്യന്‍ മാധവ പൊതുവാള്‍ രംഗത്തുവന്നിരുന്നു. രാജേഷ് അദാനി ഈയിടെ തന്നെ കാണാന്‍ വന്നത് കുടുംബത്തിന്റെ ജാതകം നോക്കാന്‍ വേണ്ടി മാത്രമാണെന്ന് മാധവ പൊതുവാള്‍ പറഞ്ഞു. ഒരു മാസം മുന്‍പ് ജ്യോതിഷം നോക്കാന്‍ വന്ന ഗൗതം അദാനി അന്ന് തന്നെ തിരിച്ചുപോയി. എയര്‍പോര്‍ട്ടില്‍ സ്വീകരിക്കുന്നതു മുതല്‍ തിരിച്ചു യാത്ര അയക്കുന്നതുവരെ ഞാന്‍ ഒപ്പമുണ്ടായിരുന്നു. ഇതിനിടെ രാഷ്ട്രീയ ചര്‍ച്ചകള്‍ ഒന്നുമുണ്ടായിട്ടില്ല.

മറ്റാരുമായും സംസാരിക്കാനുള്ള സാഹചര്യമുണ്ടായിട്ടില്ല. ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുക, വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കുക, ജ്യോതിഷം നോക്കുക, കുടുംബ-ബിസിനസ് കാര്യങ്ങള്‍ പറയുക എന്നതിനപ്പുറം സംസാരമൊന്നും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...