തമിഴ്നാട്ടില്‍ ഡിഎംകെ സഖ്യത്തിനെതിരേ ആഞ്ഞടിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ്നാട്ടില്‍ ഡിഎംകെ സഖ്യത്തിനെതിരേ ആഞ്ഞടിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ സഖ്യവും കര്‍ഷകരെക്കുറിച്ചും തൊഴില്‍രഹിതരായ യുവജനങ്ങളെക്കുറിച്ചും മത്സ്യത്തൊഴിലാളികളെക്കുറിച്ചും ചിന്തിക്കുമ്പോള്‍ സ്റ്റാലിന്‍ ചിന്തിക്കുന്നത് അദ്ദേഹത്തിന്റെ മകനെ എങ്ങനെ മുഖ്യമന്ത്രിയാക്കാമെന്നാണെന്ന്. അമിത് ഷാ തിരുനെല്‍വേലിയിലെ തിരഞ്ഞെടുപ്പ് പരിപാടിക്കിടെയാണ് ഡിഎംകെക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്.

സംസ്ഥാനത്തെക്കുറിച്ചും ജനങ്ങളെക്കുറിച്ചും ചിന്തിക്കുന്നവര്‍ക്കൊപ്പം നില്‍ക്കണോ അതോ സ്വന്തം മകനെക്കുറിച്ച്‌ മാത്രം ചിന്തിക്കുന്നവര്‍ക്കൊപ്പം നില്‍ക്കണോ എന്ന് തമിഴ്‌നാട്ടിലെ ജനങ്ങള്‍ തീരുമാനിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

‘സംസ്ഥാനത്തിന്റെ നല്ല ഭാവിക്ക് ഈ തിരഞ്ഞെടുപ്പ് നിര്‍ണായകമാവും. ഏതാണ് നല്ലതെന്ന് ജനങ്ങള്‍ ആലോചിച്ച്‌ തീരുമാനിക്കണം. ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് എന്താണ് വേണ്ടതെന്നും അവരുടെ കാഴ്ചപ്പാടുകള്‍ എന്താണെന്നും പ്രധാനമന്ത്രിക്കും ബിജെപിക്കും എഐഎഡിഎംകെയ്ക്കും അറിയാം. രാജ്യത്തിന്റെ രാഷ്ട്രപതി സ്ഥാനത്തേക്ക് ദളിത് വിഭാഗത്തില്‍പ്പെട്ട ഒരു നേതാവിനെ നിയോഗിച്ചത് എന്‍ഡിഎ സര്‍ക്കാരാണ്. തമിഴ്‌നാടിന്റെ സംസ്ഥാന നേതാവും ദളിത് വിഭാഗത്തില്‍പ്പെട്ടയാളാണ്’, അമിത്ഷാ അഭിപ്രായപ്പെട്ടു.

‘ഇപിഎസ്-ഒപിഎസ് സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലും 100 യൂണിറ്റ് വൈദ്യുതി വരെ സൗജന്യമാക്കി. പതിനൊന്ന് പന്ത്രണ്ട് ക്ലാസ്സുകളിലെ വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ് സൗജന്യമായി നല്‍കി. ഈ വര്‍ഷത്തെ ബജറ്റില്‍ പ്രധാനമന്ത്രി മോദി തമിഴ്‌നാടിന് ഒരു ലക്ഷം കോടി രൂപയുടെ ദേശീയപാതാ പദ്ധതിയാണ് അനുവദിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ വികസനത്തിലേക്ക് നയിക്കുകയാണ്, ഷാ കൂട്ടിച്ചേര്‍ത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...