സി.പി.ആര്‍. നല്‍കാന്‍ എല്ലാവരും അറിഞ്ഞിരിക്കണം : ജില്ല കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഹൃദയാഘാതം ഉള്‍പ്പെടെയുള്ള അടിയന്തിര സാഹചര്യങ്ങളില്‍ ജീവന്‍ രക്ഷിക്കുന്നതിനായി സി.പി.ആര്‍. അഥവാ ഹൃദയ ശ്വാസകോശ പുനരജീവനം നല്‍കാനുള്ള അടിസ്ഥാന അറിവ് സമൂഹത്തിലെ എല്ലാവര്‍ക്കും ഉണ്ടായിരിക്കണമെന്ന് ജില്ല കളക്ടര്‍ എ.നിസാമുദ്ദീന്‍ പറഞ്ഞു. ജില്ല മെഡിക്കല്‍ ഓഫീസ് ആരോഗ്യം, ആരോഗ്യകേരളം പത്തനംതിട്ട എന്നിവയുടെ ആഭിമുഖ്യത്തില്‍ കളക്ടറേറ്റിലെ ഗവി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ലോകഹൃദയ ദിനാചരണം ജില്ലാതല പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട്  സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൃദയസ്തംഭനം സംഭവിക്കുന്ന ആദ്യ ഏതാനും മിനിറ്റുകള്‍ നിര്‍ണായകമാണ്. ആരോഗ്യപ്രവര്‍ത്തകരുടെ സഹായം ലഭിക്കുന്നതിന് മുമ്പ് സമീപത്തുള്ള ഒരാള്‍ക്ക് കൃത്യമായി സി.പി.ആര്‍. നല്‍കാന്‍ കഴിഞ്ഞാല്‍ ജീവന്‍ രക്ഷിക്കാനുള്ള സാധ്യത ഗണ്യമായി വര്‍ധിക്കും. അതിനാല്‍ പൊതുജനങ്ങള്‍ക്ക് സി.പി.ആര്‍. ഉള്‍പ്പെടെയുള്ള അടിസ്ഥാന ജീവന്‍രക്ഷാ മാര്‍ഗങ്ങളില്‍ പരിശീലനം നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കേണ്ടതുണ്ടെന്നും ജില്ല കളക്ടര്‍ പറഞ്ഞു.

ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിന് ആരോഗ്യകരമായ ഭക്ഷണശീലം, കൃത്യമായ വ്യായാമം, പുകയില ഉപയോഗം ഒഴിവാക്കല്‍, മാനസിക സമ്മര്‍ദ്ദം നിയന്ത്രിക്കല്‍, രക്തസമ്മര്‍ദ്ദം, പ്രമേഹം, കൊളസ്‌ട്രോള്‍ തുടങ്ങിയവ കൃത്യമായി പരിശോധിക്കല്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കണമെന്നും കളക്ടര്‍ പറഞ്ഞു. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റ് ജോസ് പൈകട കളക്ടറേറ്റ് ജീവനക്കാര്‍ക്കായി ബോധവത്ക്കരണ ക്ലാസ് നയിച്ചു. പന്തളം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.ഹരികുമാര്‍ സി.പി.ആര്‍. നല്‍കുന്നതിനുള്ള പരിശീലനം നല്‍കി. ആരോഗ്യ വകുപ്പ് ജില്ല സര്‍വൈലന്‍സ് ഓഫീസര്‍ ഡോ.കെ.ജീവന്‍, എ.ഡി.എം. ആര്‍.രാജലക്ഷ്മി, ജില്ല ആര്‍.സി.എച്ച്. ഓഫീസര്‍ ഡോ.കെ.കെ.ശ്യാംകുമാര്‍, ഡെപ്യൂട്ടി ജില്ല എജ്യൂക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍മാരായ ആര്‍.ദീപ, എം.പി.ബിജു കുമാര്‍, കളക്ടറേറ്റ് ജീവനക്കാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. തുമ്പമണ്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ സൂംബ പരിശീലക ശില്‍പയുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് ജീവനക്കാര്‍ക്കായി സൂംബ പരിശീലനം നല്‍കി. ഇലന്തൂര്‍ നഴ്‌സിംഗ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ഫ്‌ളാഷ് സ്‌കിറ്റും ശ്രദ്ധേയമായി.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘കഴുത’യ്ക്കും നഴ്‌സിങ് സര്‍ട്ടിഫിക്കറ്റ്; MPNRC യുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വിവാദത്തില്‍

0
ഭോപ്പാല്‍: കഴുതയുടെ പേരില്‍ നഴ്‌സിങ് സര്‍ട്ടിഫിക്കറ്റ് അനുവദിച്ചെന്ന ആരോപണത്തില്‍ മധ്യപ്രദേശ് നഴ്‌സസ്...

മദ്യപിക്കാൻ ഷെയർ ഇടുന്നതിനെച്ചൊല്ലി ഉണ്ടായ തർക്കത്തിനിടെ സുഹൃത്തിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം...

0
കൊല്ലം: മദ്യപിക്കാൻ ഷെയർ ഇടുന്നതിനെച്ചൊല്ലി ഉണ്ടായ തർക്കത്തിനിടെ സുഹൃത്തിനെ തലയ്ക്കടിച്ചു...

നജീബ് കാന്തപുരം എംഎൽഎക്ക് കോടതിയലക്ഷ്യ നോട്ടീസ്

0
മലപ്പുറം: കോടതി ഉത്തരവ് പ്രകാരമുള്ള ജപ്തി നടപടികൾ തടഞ്ഞതുമായി ബന്ധപ്പെട്ട്...

ഫോർട്ട് കൊച്ചിയിലെ കോഡർ ഹൗസിൽ വൻതീപിടുത്തം

0
കൊച്ചി: ഫോര്‍ട്ട് കൊച്ചിയിലെ കോഡര്‍ ഹൗസില്‍ വന്‍തീപിടുത്തം. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ...